HONESTY NEWS ADS

VS ACHUTHANANTHAN


കട്ടപ്പനയിൽ രാസലഹരി മരുന്നായ എം ഡി എം എയുമായി യുവാവ് അറസ്റ്റിൽ

കട്ടപ്പന: രാസലഹരി മരുന്നായ എം ഡി എം എയുമായി യുവാവ് അറസ്റ്റിൽ

രാസലഹരി മരുന്നായ എം ഡി എം എ യുമായി യുവാവ് അറസ്റ്റിലായി. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഷാലീന ഹൗസിൽ  ഫാരിസ് മുഹമ്മദ് (31) ആണ് പിടിയിലായത്. കട്ടപ്പന ഡിവൈഎസ്പി വി എ. നിഷാദ് മോന്റെ നേതൃത്യത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളിൽനിന്നും 27 ഗ്രാം എം ഡി എം എ കണ്ടെടുത്തു. 


കട്ടപ്പന ബൈപാസ് റോഡിൽ  വാഹന പരിശോധന നടത്തുന്നതിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട യുവാവിനെ ചോദ്യം ചെയ്തപ്പോളാണ്  ശരീരത്തിൽ ഒളിപ്പിച്ചു വച്ചിരുന്ന എം ഡി എം എ കണ്ടെടുത്തത്. രാവിലെ  ബാംഗ്ലൂരില്‍ നിന്നെത്തിയ യുവാവ് എം ഡി എം എ  മറ്റാർക്കോ കൈമാറാൻ കട്ടപ്പനയിൽ കാത്തുനിൽക്കുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്.  ഇയാൾക്ക് ലഹരി മരുന്ന് ലഭിച്ച ഉറവിടവും, ആർക്ക് കൈമാറാനാണ് വന്നത് എന്നതുമുൾപ്പെടെ കൂടുതൽ വിവരങ്ങൾ അറിയുവാനും,  ഇയാളുടെ പിന്നിൽ ലഹരിമരുന്നു കടത്തലിന്റെ അന്തർ സംസ്‌ഥാന സംഘം പ്രവർത്തിക്കുന്നുണ്ടോ എന്നറിയുവാനും പോലീസ് വിപുലമായ അന്വേഷണം ആരംഭിച്ചു. അതിനായി കോഴിക്കോട് പോലീസുമായും ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു വരുന്നു. 


കട്ടപ്പന ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്  വി എ. നിഷാദ് മോന്റെ നേതൃത്വത്തിൽ, സബ്ബ് ഇന്‍സ്പെക്ടര്‍മാരായ ഷാജി എബ്രാഹം, ബെർട്ടിൻ ജോസ്,  പി വി.മഹേഷ്, സീനിയര്‍ സിവിൽ പോലീസ് ഓഫീസർ ഷെമീർ, സിവിൽ പോലീസ് ഓഫീസർമാരായ ബിബിൻ മാത്യു, ആർ.ഗണേഷ്, സിനോജ് ജോസഫ്,  ഡാൻസാഫ് ടീം (ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് ടി. കെ. ഐ പി എസ്- ന്റെ  ലഹരി വിരുദ്ധ സ്ക്വാഡ്) എന്നിവർ അടങ്ങിയ പോലീസ് സംഘം പ്രതികളെ പിടികൂടുകയായിരുന്നു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS