HONESTY NEWS ADS

Gold Rate Today: തുടർച്ചയായ മൂന്നാം ദിനവും മാറ്റമില്ലാതെ സ്വർണവില; ഇന്നത്തെ നിരക്കറിയാം(18-08-2025)

Gold Rate: Honesty News

സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്ന് മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 74,200 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 9275 രൂപയാണ് നിരക്ക്. കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്തെ സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. അതേസമയം രാജ്യാന്തര സ്വർണവില ഔൺസിന് 14.41 ഡോളർ ഉയർന്ന് 3,349.46 ഡോളറിൽ എത്തി.


ഇന്ന് ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 10,118 രൂപയും പവന് 80,944 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 7,589 രൂപയും പവന് 60,712 രൂപയുമാണ് നിരക്ക്. ഇന്നത്തെ വെള്ളി വില ഗ്രാമിന് 127.00 രൂപയും കിലോഗ്രാമിന് 1,27,000 രൂപയുമാണ്. ഇന്നത്തെ നിരക്കനുസരിച്ച് 10 ഗ്രാം സ്വർണം വാങ്ങണമെങ്കിൽ 92,750 രൂപ വരെ ചെലവ് വരും.


കേരളത്തിൽ ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 81,000 രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. കുറഞ്ഞ പണിക്കൂലിയിലാണ് ഈ ആഭരണം ലഭിക്കുക. അതേസമയം, ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ക്ക് പണിക്കൂലി വര്‍ധിക്കും. പഴയ സ്വര്‍ണം ഇന്ന് വില്‍ക്കുന്നവര്‍ക്ക് 72000 രൂപ വരെ ഒരു പവന് ലഭിച്ചേക്കും.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS