ഇടുക്കി: സിപിഎം മുൻ ജനറൽ സെക്രട്ടറിയായിരുന്ന സിതാറാം യെച്ചൂരിയുടെ സ്മരണയ്ക്കായി തടിയമ്പാട് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. യെച്ചൂരിയുടെ ദീർഘവീക്ഷണത്തെയും ജനങ്ങളോടുള്ള പ്രതിബദ്ധതയെയും സമ്മേളനത്തിൽ പങ്കെടുത്തവർ പ്രകീർത്തിച്ചു. സിപിഎം ഏരിയാ കമ്മിറ്റി അംഗം ജോർജ് പോൾ, മുൻ ഏരിയാ കമ്മറ്റി അംഗം കമലാസനൻ സാർ, എം.എം. ബാബു, യു.പി. കുഞ്ഞ്, ഓമന ശ്രീധരൻ എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി. കമലാസനൻ സാർ യെച്ചൂരിയുടെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ച് സംസാരിച്ചപ്പോൾ, ജോർജ് പോൾ അദ്ദേഹത്തിൻ്റെ ഭരണപാടവത്തെയും തൊഴിലാളി വർഗ്ഗത്തോടുള്ള പ്രതിബദ്ധതയെയും എടുത്ത് പറഞ്ഞു. എം.എം. ബാബു, യു.പി. കുഞ്ഞ്, ഓമന ശ്രീധരൻ എന്നിവർ വ്യക്തിപരമായ അനുഭവങ്ങളും ഓർമ്മകളും പങ്കുവെച്ചു. യെച്ചൂരിയുടെ ഓർമ്മകൾ നിലനിർത്താനും അദ്ദേഹത്തിൻ്റെ ആശയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും നേതാക്കൾ ആഹ്വാനം ചെയ്തു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.