അടിമാലി-കുമളി ദേശീയപാതയിൽ ഇടുക്കി കീരിത്തോടിന് സമീപം നിയന്ത്രണം നഷ്ട്ടപ്പെട്ട ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ വാഹന ഡ്രൈവർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ആറരയോടെ ആയിരുന്നു അപകടം. പച്ചക്കറി കയറ്റിവന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിലേയ്ക്ക് മാറ്റി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമീക നിഗമനം. കഞ്ഞിക്കുഴി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
ഇടുക്കി കീരിത്തോടിന് സമീപം നിയന്ത്രണം നഷ്ട്ടപ്പെട്ട ലോറി താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾക്ക് പരിക്ക്
0
November 08, 2025


