HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തി ദിനം 5 ദിവസമാക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്; സ്വാഗതം ചെയ്ത് സര്‍വീസ് സംഘടനകള്‍

Achayans Gold Kattappana

സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തി ദിവസം അഞ്ചാക്കുന്നത് സ്വാഗതം ചെയ്ത് സര്‍വീസ് സംഘടനകള്‍. നിലവിലെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് അജണ്ട നിശ്ചയിച്ച് മുഖ്യമന്ത്രിയെ കാര്യങ്ങള്‍ അറിയിക്കും. ദിവസവും ഒരു മണിക്കൂര്‍ വര്‍ധിപ്പിക്കുക എന്ന നിര്‍ദ്ദേശം സര്‍വീസ് സംഘടനകള്‍ മുന്നോട്ടുവെച്ചു. അന്തിമ തീരുമാനത്തിന് മുമ്പ് ജീവനക്കാരുടെ സംഘടനകളുമായി ഒരു വട്ടം കൂടി ചര്‍ച്ച നടത്തും. നിര്‍ദ്ദേശം തിരഞ്ഞെടുപ്പ് സ്റ്റണ്ട് ആകരുതെന്ന് ചീഫ് സെക്രട്ടറി വിളിച്ച യോഗത്തില്‍ കോണ്‍ഗ്രസ് അനുകൂല സര്‍വീസ് സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്.


സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തി ദിനം 5 ദിവസം ആക്കുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്. ഏഴ് മണിക്കൂറാണ് പ്രവര്‍ത്തി സമയത്തില്‍ കുറവുണ്ടാകുന്നത്. രാവിലെയും വൈകുന്നേരവും സമയം കൂട്ടി ഇത് പുനഃക്രമീകരിക്കാം എന്നാണ് ജീവനക്കാരുടെ സംഘടനകളുടെ നിര്‍ദ്ദേശം. ദിവസവും ഒരു മണിക്കൂര്‍ കൂട്ടുക എന്ന നിര്‍ദ്ദേശം,15 കോണ്‍ഗ്രസ് അനുകൂല സംഘടനകളും മുന്നോട്ടുവച്ചു. 10.15 മുതല്‍ 5.15 വരെ എന്നതാണ് നിലവിലെ പ്രവര്‍ത്തന സമയം. രാവിലെ ഇത് 9:30 ആക്കുകയും, വൈകുന്നേരം അഞ്ചര ആക്കുകയും ചെയ്താല്‍ ഒരു മണിക്കൂര്‍ അധികം ലഭിക്കുമെന്നാണ് നിര്‍ദ്ദേശം. അവധി ദിനം വര്‍ധിപ്പിക്കുന്നതല്ല, ഒരു ദിവസം അധികം ജോലി ചെയ്യുന്നതിന് ലഭിക്കുന്ന ഓഫ് മാത്രമാണെന്നാണ് സര്‍വീസ് സംഘടനകളുടെ വിശദീകരണം.


ക്യാഷ്വല്‍ ലീവ് അടക്കം അവകാശപ്പെട്ട ഒരു അവധിയും വെട്ടിക്കുറയ്ക്കുന്നതിനോട് യോജിപ്പില്ലെന്ന് ജീവനക്കാരുടെ സംഘടനകള്‍ യോഗത്തില്‍ വ്യക്തമാക്കി. നിര്‍ദ്ദേശം തിരഞ്ഞെടുപ്പ് സ്റ്റണ്ട് ആകരുതെന്ന് കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ നിലപാട് എടുത്തു. പൊതു അവധി ദിനങ്ങളില്‍ നിന്ന് കുറയ്ക്കണോ എന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദ്ദേശം വെച്ചാല്‍ പരിശോധിക്കാമെന്ന് എന്‍ജിഒ യൂണിയനും, ജോയിന്റ് കൗണ്‍സിലും ഉള്‍പ്പെടെയുള്ള സര്‍വീസ് സംഘടനകള്‍ വ്യക്തമാക്കി.


പ്രവര്‍ത്തി ദിനം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ സംഘടനകള്‍ എങ്ങനെ പ്രതികരിക്കുന്നു എന്ന് അറിയാനാണ് യോഗം വിളിച്ചതെന്ന് ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ പറഞ്ഞു.നിലവിലെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് അജണ്ട നിശ്ചയിച്ച് മുഖ്യമന്ത്രിയെ കാര്യങ്ങള്‍ അറിയിക്കും. അന്തിമ തീരുമാനത്തിന് മുമ്പ് ജീവനക്കാരുടെ സംഘടനകളുമായി ഒരു വട്ടം കൂടി ചര്‍ച്ച നടത്താനും യോഗം തീരുമാനിച്ചു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA