HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ബൈസൺവാലിയിൽ വസന്തം വിരിയിച്ച് സൂര്യകാന്തി പൂക്കൾ

ഇടുക്കി: ബൈസൺവാലിയിൽ വസന്തം വിരിയിച്ച് സൂര്യകാന്തി പൂക്കൾ


ഇടുക്കിയുടെ മനോഹാരിത തേടിയെത്തുന്ന സഞ്ചാരികളെ ആകർഷിക്കാൻ മനോഹരമായ സൂര്യകാന്തിപാടം ഒരുക്കിയിരിക്കുകയാണ് ബൈസൺവാലിയിലെ കർഷകനും ടൂറിസം സംരംഭകനുമായ ജിജോ. ബൈസൺവാലി ടൗണിൽ നിന്നും ഒരു കിലോമീറ്റർ അകലെ നാൽപ്പതേക്കറിലാണ് പച്ചപ്പിന് നടുവിലായി തലയുയർത്തി നിൽക്കുന്ന സൂര്യകാന്തി പൂക്കളുള്ലത്. വിടർന്ന് കാന്തി പടർത്തുന്ന സൂര്യകാന്തികൾ കാണാൻ തദ്ദേശിയരും സഞ്ചാരികളുമൊക്കെ ജിജോയുടെ പാടത്തിലേക്ക് എത്തുന്നുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ജിജോ ഇത്തരത്തിൽ സൂര്യകാന്തി പാടം സഞ്ചാരികൾക്കായി ഒരുക്കുന്നുണ്ട്. രണ്ട് ഭാഗത്തായിട്ടാണ് കൃഷി. ഒരു ഭാഗത്തെ പൂക്കാലം അവസാനിക്കുമ്പോൾ മറുഭാഗത്ത് പൂക്കാലം ആരംഭിക്കും.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS