കർഷക കൂട്ടായ്മകളെ ശക്തിപ്പെടുത്തുകയും സ്ഥിരം കൃഷിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനായി ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയുടെ ഭാഗമായാണ് കർഷക ഗ്രൂപ്പുകൾക്ക് ധനസഹായം നൽകിയത്. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള കൃഷി വ്യാപിപ്പിക്കാനും കർഷകർക്ക് കൃഷിയിലേയ്ക്ക് കൂടുതൽ താൽപ്പര്യം ഉണ്ടാക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന സബ്‌സീഡി വിതരണത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രമോൾ ജിന്നി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വിവിധ കർഷക സംഘങ്ങൾക്കും ഗ്രൂപ്പുകൾക്കുമാണ് ധനസഹായം ലഭ്യമാകുന്നത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. ഉസ്മാൻ അധ്യക്ഷത യോഗത്തിൽ കൃഷി അസിസ്റ്റന്റ് ഡയറക്ടർ സുജിതാമോൾ സി.എസ് പദ്ധതി കർഷകർക്ക് നൽകുന്ന ഗുണഫലങ്ങളെക്കുറിച്ച് വിശദീകരിച്ചു.
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മോളി ടോമി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കുമാരി സോണഗ്രീസ ജോബി, ബ്ലോക്ക് മെമ്പർമാരായ അജിത് കുമാർ കെ.കെ, നില ബിജു, ടെസി തങ്കച്ചൻ, ബിജി കണ്ണൻ, ഡോളി സുനിൽ, കെ. കുമ്പി, മാത്യു സെബാസ്റ്റ്യൻ, സ്റ്റീഫൻ ജോർജ്തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. കാർഷിക മേഖലയിലെ പ്രതിസന്ധികൾക്കിടയിൽ ബ്ലോക്ക് പഞ്ചായത്തിന്റെ ഈ ഇടപെടൽ കർഷകർക്ക് വലിയ ആശ്വാസമായി മാറുമെന്ന് പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.






