HONESTY NEWS ADS

ഗണേഷ് കുമാർ കുരുക്കിൽ; ഭാര്യയുടെ വെളിപ്പെടുത്തലിൽ പതറി എൽഡിഎഫ്, ഇന്ന് മന്ത്രിസഭാ യോഗം നിർണായകം; ഗണേഷ് കുമാർ രാജിവെക്കും.?

മന്ത്രി ഗണേഷ് കുമാറിനെതിരായ ഭാര്യയുടെ ഗുരുതര ആരോപണത്തിൽ വെട്ടിലായി സർക്കാർ


മന്ത്രി ഗണേഷ് കുമാറിനെതിരായ ഭാര്യയുടെ ഗുരുതര ആരോപണത്തിൽ വെട്ടിലായി സർക്കാരും എൽഡിഎഫും. പ്രതിപക്ഷം ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുമ്പോൾ തുടർ നടപടികൾ ആലോചിച്ച് തീരുമാനിക്കാനാണ് എൽഡിഎഫ് നീക്കം. ​ഗണേഷ്കുമാർ ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും. മന്ത്രിസഭ യോഗത്തിലും പങ്കെടുക്കും. അതേസമയം, പൊലീസിന്റെ മെല്ലെപ്പോക്കും സർക്കാരിന്റെ മൗനവും ആയുധമാക്കുകയാണ് പ്രതിപക്ഷം. ഗണേഷ് കുമാറിന്റെ വീട്ടിലേക്കും ഓഫീസിലേക്കും ഇന്ന് മാർച്ച് നടക്കും.


ഗണേഷ് കുമാറിന്റെ ഭാര്യ പൊലീസിന് പരാതി കൊടുക്കുമോ എന്നത് അനുസരിച്ചായിരിക്കും നീക്കം. ഗണേഷ് കുമാർ ഇന്ന് മുഖ്യമന്ത്രിയെ നേരിൽ കണ്ട് സംഭവങ്ങൾ വിശദീകരിക്കാൻ സാധ്യത ഉണ്ട്. മന്ത്രിയുടെ ഭാര്യ തന്നെ ഗുരുതര പരാതി ഉന്നയിച്ചിട്ടും മുഖ്യമന്ത്രിയുടെ മകളെ അറിയിച്ചിട്ടും സംഭവത്തിൽ ഇതുവരെ പൊലീസ് കേസ് എടുത്തിട്ടില്ല. ഗണേഷ് കുമാറിനെതിരെ കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് യദു കൃഷ്ണൻ കൊടുത്ത പരാതിയിലും തുടർനടപടി ആയിട്ടില്ല. പൊലീസിന്റെ മെല്ലെപ്പോക്ക് പ്രതിപക്ഷം സർക്കാരിനെതിരെ ആയുധമാക്കും. വിവാദങ്ങൾക്കിടെ ഇന്ന് രാവിലെ 10 മണിക്ക് ചേരുന്ന മന്ത്രിസഭ യോഗത്തിൽ ഗണേഷ് കുമാർ പങ്കെടുക്കും. പത്തനാപുരത്തും സംസ്ഥാനത്ത് ഉടനീളവും ഗണേഷ് കുമാറിനെതിരായ പ്രതിഷേധം കടുപ്പിക്കാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം.


മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘനടകള്‍

ഗതാഗത മന്ത്രി കെ ബി ഗേണേഷ് കുമാറിനെതിരായ ഭാര്യ ബിന്ദു മേനോന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘനടകള്‍. മഹിളാ കോണ്‍ഗ്രസും കെ.എസ്.യുവും മഹിളാ മോര്‍ച്ചയും യുവമോര്‍ച്ചയും ഇന്ന് മന്ത്രിയുടെ പത്തനാപുരത്തെ വസതിയിലേക്കും ഓഫീസിലേക്കും മാര്‍ച്ച് നടത്തും. ഇന്നലെ ബിജെപി നടത്തിയ മാര്‍ച്ച് നേരിയ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ബാനര്‍കെട്ടി കെ.എസ്.യുവും പ്രതിഷേധിച്ചിരുന്നു. വാളകത്തെ വീട്ടില്‍ ഗണേഷ് കുമാറിനെ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടെന്നായിരുന്നു ഭാര്യയുടെ ആരോപണം. ഫോട്ടോ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് തനിക്ക് നേരെ അതിക്രമം നടത്തിയെന്നും ബിന്ദു പറഞ്ഞിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മന്ത്രിക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങളെ രാഷ്ട്രീയ ആയുധമാക്കുകയാണ് പ്രതിപക്ഷം.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


ACHAYANS GOLD KATTAPPAN



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS