HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ത്രിവർണ്ണക്കടലായി അക്ഷരനഗരി; കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രചാരണത്തിന് ആവേശം പകർന്ന് യുഡിവൈഎഫിന്റെ വമ്പൻ ഡിജെ റാലി

കോട്ടയം: തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രചാരണത്തിന് ആവേശം പകർന്ന് യുഡിവൈഎഫിന്റെ വമ്പൻ ഡിജെ റാലി

കോട്ടയം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് യുഡിവൈഎഫിന്റെ വമ്പൻ ഡിജെ റാലി. നൂറുകണക്കിന് യുവാക്കൾ അണിനിരന്ന റാലി മണ്ഡലത്തിലുടനീളം ആവേശത്തിരമാലകൾ സൃഷ്ടിച്ചു. മണിപ്പുഴയിൽ നിന്ന് ആരംഭിച്ച് നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലൂടെ കടന്നുപോയ റാലി പുളിമൂട് കവലയിലാണ് സമാപിച്ചത്.


ആധുനിക രീതിയിലുള്ള ഡിജെ ഉപകരണങ്ങൾ ഘടിപ്പിച്ച വാഹനത്തിന് പിന്നിലായി നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളാണ് കോട്ടയത്ത് അണിനിരന്നത്. ഡിജെ സംഗീതത്തിന്റെ താളത്തിനൊപ്പം തുറന്ന വാഹനത്തിൽ സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ കൂടി വോട്ടർമാരെ അഭിവാദ്യം ചെയ്ത് നീങ്ങിയത് പ്രവർത്തകർക്ക് ഇരട്ടി ആവേശമായി. കോൺഗ്രസ്, മഹിളാ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർക്ക് പുറമെ ഘടക കക്ഷി നേതാക്കളും റാലിയിൽ സജീവമായി പങ്കെടുത്തു. മണിപ്പുഴയിൽനിന്ന് ആരംഭിച്ച് പാക്കിൽ, ചിങ്ങവനം, കഞ്ഞിക്കുഴി, കുമാരനല്ലൂർ, ചുങ്കം, തിരുവാതുക്കൽ തുടങ്ങി മണ്ഡലത്തിലെ ഓരോ പ്രധാന കേന്ദ്രങ്ങളിലും സാന്നിധ്യമറിയിച്ചാണ് റാലി കടന്നുപോയത്.


യുഡിവൈഎഫ് കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഡിജെ റാലി യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിൽ ഉദ്ഘാടനം ചെയ്തു. ജനങ്ങളെ കേൾക്കാൻ നിൽക്കാത്ത മുഖ്യമന്ത്രിയെ കേരളത്തിന് വേണ്ടെന്ന് ഈ തെരഞ്ഞെടുപ്പോടെ ജനങ്ങൾ തിരിച്ചറിയുമെന്ന് അദ്ദേഹം പറഞ്ഞു. ജോയി ചെടിശേരി, ഇട്ടി അലക്‌സ്, എസ്. ഗോപകുമാർ തുടങ്ങി നിരവധി നേതാക്കൾ റാലിയെ അഭിസംബോധന ചെയ്തു സംസാരിച്ചു. വികസന മുദ്രാവാക്യങ്ങൾക്കൊപ്പം ഡിജെ സംഗീതവും വലിയ യുവജന പങ്കാളിത്തവും കൂടി ചേർന്നതോടെ അക്ഷരനഗരി അക്ഷരാർത്ഥത്തിൽ ത്രിവർണ്ണക്കടലായി മാറി. വരും ദിവസങ്ങളിലെ പ്രചാരണത്തിന് റാലി വലിയ കരുത്ത് പകരുമെന്നും, കോട്ടയത്ത് യുഡിഎഫ് ബഹുദൂരം മുന്നിലെത്തിയെന്നുമാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



ACHAYANS GOLD KATTAPPAN





Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS