HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

സൂപ്പര്‍ മാര്‍ക്കറ്റ് ഉടമസ്ഥാവകാശം വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: യുവാവ് ഇടുക്കിയിൽ നിന്ന് പിടിയിൽ

സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉടമസ്ഥാവകാശം വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടി


സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉടമസ്ഥാവകാശം വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടി മുങ്ങിയ യുവാവ് അറസ്റ്റിൽ. മലപ്പുറം ഏറനാട് വാഴൂര്‍ ഈസ്റ്റില്‍ താമസിക്കുന്ന അമ്പലപ്പുറത്ത് വീട്ടില്‍ അശ്വിന്‍ ദേവി(34)നെയാണ് എലത്തൂര്‍ പൊലീസ് പിടികൂടിയത്. ഇടുക്കിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. അണ്ടിക്കോട് എന്ന സ്ഥലത്ത് പ്രവര്‍ത്തനമാരംഭിച്ച എസ്.ഡി എന്ന പേരിലുള്ള സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉടമസ്ഥാവകാശം വാഗ്ദാനം ചെയ്താണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. 20 ലക്ഷത്തോളം രൂപ തലക്കുളത്തൂര്‍ മേഖലയില്‍നിന്ന് മാത്രമായി പിരിച്ചെടുത്തതായാണ് പൊലീസിന് ലഭിക്കുന്ന വിവരം. മൂന്ന് പരാതികളാണ് ഇതുവരെ ലഭിച്ചത്. സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങിയെങ്കിലും പിന്നീട് ഇയാള്‍ തന്നെ സ്ഥാപനം പൂട്ടി മുങ്ങുകയായിരുന്നു. അശ്വിന്‍ സമാനമായ തട്ടിപ്പ് മറ്റിടങ്ങളിലും നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എലത്തൂര്‍ ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത്, എസ്‌ഐ എന്‍.കെ സഹദ്, എഎസ്‌ഐമാരായ പി.കെ സജിത്ത്, ബൈജു, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രശാന്ത്, മധുസൂദനന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് അശ്വിനെ ഇടുക്കിയില്‍ എത്തി അറസ്റ്റ് ചെയ്തത്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Safiya Mega Mart Cheruthoni



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS