സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന് 680 രൂപ കുറഞ്ഞ് 1,04,880 രൂപയായി. ഗ്രാമിന് 85 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാമിന് 13,110 രൂപയാണ് ഇന്നത്തെ വില.
പവന് 1,05,560 രൂപയും ഗ്രാമിന് 13,195 രൂപയുമായിരുന്നു ഇന്നലത്തെ നിരക്ക്. രാജ്യാന്തര സ്വർണവില ഔൺസിന് 4,088 ഡോളർ നിലവാരത്തിൽ തുടരുന്നു. ട്രെൻഡ് ഈ രീതിയിൽ തുടർന്നാൽ അധികം വൈകാതെ പവൻ വില ഒരു ലക്ഷത്തിന് താഴെ എത്തുമെന്ന് വിപണി വിദഗ്‌ദ്ധർ പറയുന്നു. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വര്‍ധിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകളും ആഗോള വിപണിയില്‍ എണ്ണവില കുറയുന്നതും ഉൾപ്പെടെയുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ ബാധിക്കുന്നത്.
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10,775 രൂപയും പവന് 86,200 രൂപയുമാണ്. 14 കാരറ്റ് ഗ്രാമിന് 8,395 രൂപയും പവന് 67,160 രൂപയും നല്‍കണം. അതേസമയം, 9 കാരറ്റ് ഗ്രാമിന് 5,415 രൂപയും പവന് 43,320 രൂപയുമാണ്. വെള്ളി ഒരു ഗ്രാമിന്റെ വില 240 രൂപയാണ്. പത്ത് ഗ്രാമിന് 2400 രൂപ നല്‍കണം.


.jpeg)



