HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ട് താമസക്കാർ; ഇരട്ടയാറിൽ വാട്ടർ അതോറിറ്റിയുടെ അനാസ്ഥയിൽ ടാങ്ക് നിറഞ്ഞൊഴുകി കെഎസ്‌ഇബി ക്വാർട്ടേഴ്സുകൾ തകർന്നു, പ്രദേശത്ത് ഇപ്പോഴും മണ്ണിടിച്ചിൽ ഭീഷണി

ഇടുക്കി: ഇരട്ടയാറില്‍ കുടിവെള്ള ടാങ്ക് കവിഞ്ഞൊഴുകി കെഎസ്‌ഇബി ക്വാർട്ടേഴ്സുകള്‍ക്ക് നാശനഷ്ടം


ഇടുക്കി ഇരട്ടയാറില്‍ കുടിവെള്ള ടാങ്ക് കവിഞ്ഞൊഴുകി കെഎസ്‌ഇബി ക്വാർട്ടേഴ്സുകള്‍ക്ക് നാശനഷ്ടം. വാട്ടർ അതോറിറ്റിയുടെ അനാസ്ഥ മൂലമാണ് ഇത്തരത്തില്‍ കുടിവെള്ള ടാങ്ക് നിറഞ്ഞൊഴുകിയതെന്ന് ആരോപിച്ച്‌ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.


മരം വീണ് ക്വാർട്ടേഴ്സ് തകരുകയും ചെയ്തു. ഇരട്ടയാർ കെഎസ്‌ഇബി അസിസ്റ്റന്റ് എഞ്ചിനീയർ ഓഫീസിനോട് ചേർന്നുള്ള ക്വാർട്ടേഴ്‌സുകള്‍ക്കു പുറകില്‍ നിന്നിരുന്ന മരങ്ങളാണ് കടപുഴകി വീണത്. ക്വാർട്ടേഴ്‌സുകള്‍ക്ക് മുകള്‍ ഭാഗത്തുള്ള ടാങ്കില്‍ നിന്നുമാണ് രാത്രി മുഴുവൻ വെള്ളം കവിഞ്ഞൊഴുകിയത്. പിന്നാലെ ക്വാർട്ടേഴ്സുകള്‍ക്ക് പിറകിലെ മണ്ണിടിയുകയും മരങ്ങള്‍ കടപുഴകി വീഴുകയുമായിരുന്നു.


ക്വാർട്ടേഴ്സിന് ഉള്ളില്‍ ഉണ്ടായിരുന്നവർ ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത്. സമീപത്തെ ക്വാർട്ടേഴ്സുകള്‍ക്ക് അകത്ത് വെള്ളവും ചെളിയും കയറി. കേടുപാടുകള്‍ സംഭവിച്ച ക്വാർട്ടേഴ്സില്‍ താമസിച്ചിരുന്നവരെ സുരക്ഷിത ഇടങ്ങളിലെക്ക് മാറ്റി. പ്രദേശത്ത് ഇപ്പോഴും മണ്ണിടിച്ചില്‍ ഭീഷണിയുണ്ട്.



കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



ACHAYANS GOLD KATTAPPAN



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS