ഇടുക്കിയിൽ മാതാപിതാക്കളെ മക്കൾ ആക്രമിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നു. തൊടുപുഴ ഇടവെട്ടി മൈലാടുംപാറ വളപ്പിൽ റേച്ചൽ ജോസഫാണ് (അമ്മ) സ്വന്തം മകന്റെ ക്രൂരമർദ്ദനത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ ലഹരിക്കടിമയായ ഏക മകൻ ലിജോയെ തൊടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഓഗസ്റ്റ് 18 വൈകുന്നേരത്തോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വീടിന്റെ പിന്നാമ്പുറത്താണ് തല തകർന്ന് ചോര വാർന്ന നിലയിൽ റേച്ചലിന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിയെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മണിക്കൂറുകൾക്കകം പൊലീസ് പിടികൂടുകയായിരുന്നു.
കഴിഞ്ഞ ദിവസം ഇടുക്കി എഴുകുംവയലിൽ മാതാപിതാക്കളെ മകൻ കൊലപ്പെടുത്തിയതിന്റെ ഞെട്ടൽ മാറും മുൻപാണ് ജില്ലയിൽ വീണ്ടും സമാനമായ കൊലപാതകം നടന്നിരിക്കുന്നത്.



