108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ പ്രകാരം നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ ആവശ്യപ്പെട്ടു. അടിയന്തര ആരോഗ്യ സേവനം തടസ്സപ്പെടുന്നത് ഗുരുതര ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ആഭ്യന്തര വകുപ്പ് മന്ത്രിക്ക് കത്ത് നൽകി. ഈ മാസം 17 മുതൽ സമരം നടത്തുമെന്നാണ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ പ്രഖ്യാപിച്ചിരിക്കുന്നത്. ബോണസ് പ്രശ്നമുന്നയിച്ചാണ് സമര പ്രഖ്യാപനം. കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ ആണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ആംബുലൻസ് സർവീസുകൾ മുടങ്ങുന്നത് ഗുരുതരാവസ്ഥയിലുള്ള രോഗികളെ പ്രതിസന്ധിയിലാക്കുമെന്ന് വിലയിരുത്തിയാണ് ആരോഗ്യ വകുപ്പിന്റെ അടിയന്തര ഇടപെടൽ. ഏത് യൂണിയൻ മുന്നോട്ട് വെയ്ക്കുന്ന ആവശ്യമാണെങ്കിലും ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന തരത്തിലുള്ള സമര മാർഗ്ഗങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ആരോഗ്യ മന്ത്രി. സർവീസ് തടസ്സപ്പെടുത്തുകയോ വാഹനം ഇറക്കാതിരിക്കുകയോ ചെയ്താൽ എസ്മ പ്രകാരം നടപടികൾ സ്വീകരിക്കാനാണ് തീരുമാനം.
🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇
📲 WhatsApp: https://tinyurl.com/mnevzkkc
👥 Facebook: https://tinyurl.com/33pj6xt9
📸 Instagram: https://tinyurl.com/2z3cpaab


.jpeg)
