HONESTY NEWS ADS

ബാങ്ക് പണിമുടക്ക് നാളെ മുതൽ; ചർച്ചകൾ പരാജയപ്പെട്ടു; ബാങ്കുകൾ ഇന്ന് തുറന്ന് പ്രവർത്തിക്കുന്നു, കറുത്ത ബാഡ്ജണിഞ്ഞ് ജീവനക്കാർ

ബാങ്കുകൾ ഇന്ന് തുറന്ന് പ്രവർത്തിക്കുന്നു


നാളെ മുതൽ മൂന്ന് ദിവസം രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാർ സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ഇന്ന് കേന്ദ്രസർക്കാർ നിർദേശപ്രകാരം എല്ലാ ബാങ്കുകളും തുറന്നു പ്രവർത്തിക്കുകയാണ്. സമരം ഒഴിവാക്കാൻ തൊഴിലാളി യൂണിയനുകളുമായി കേന്ദ്രസർക്കാറും ബാങ്ക് മാനേജ്മെന്റും നടത്തിയ അവസാന വട്ടവും നടത്തിയ ചർച്ചകളും പരാജയപ്പെട്ടു. നാളെ മുതൽ സമരം ശക്തമാക്കാൻ തൊഴിലാളി യൂണിയനുകളുടെ സംയുക്ത സംഘടനയായ യുഎഫ്‍ബിയു ആഹ്വാനം നൽകി. ഇന്ന് ജോലിയെടുക്കുന്ന ബാങ്ക് ജീവനക്കാർ കറുത്ത ബാഡ്ജും റിബണും അണിഞ്ഞാണ് തൊഴിലെടുക്കുന്നത്. ബാങ്ക് ജീവനക്കാരെയും സംഘടനയെയും താറടിക്കാൻ ചില മാനേജ്മെന്റുകൾ നടത്തുന്ന നീക്കങ്ങൾ അവസാനിപ്പിക്കണമെന്നും യുഎഫ്ബിയു ആവശ്യപ്പെട്ടു. ആഴ്ചയിൽ തൊഴിൽ ദിനങ്ങൾ അഞ്ചാക്കി നിശ്ചയിക്കുക എന്നതടക്കം ആവശ്യങ്ങൾ ഉന്നയിച്ചാണ് ബാങ്ക് ജീവനക്കാർ തിങ്കങ്കൾ മുതൽ ബുധൻ വരെ പണിമുടക്കി പ്രതിഷേധിക്കുന്നത്.



🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇


📲 WhatsApp: https://tinyurl.com/mnevzkkc


👥 Facebook: https://tinyurl.com/33pj6xt9


📸 Instagram: https://tinyurl.com/2z3cpaab



GOODWILL HYPERMART NEDUMKANDAM



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS