കമ്പകക്കാനത്ത് റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ ഭാഗത്തിന്റെ പുനർനിർമാണ ജോലികൾ ആരംഭിച്ചതിനാൽ വണ്ണപ്പുറം–ചേലച്ചുവട് റോഡിൽ വലിയ വാഹനങ്ങൾക്ക് താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സെപ്റ്റംബർ 28 തിങ്കളാഴ്ച മുതൽ നിയന്ത്രണം നിലവിൽ വരുമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
റോഡ് പണി നടക്കുന്നതിനാൽ വലിയ വാഹനങ്ങൾക്ക് പ്രത്യേക വഴിതിരിച്ചുവിടൽ ഏർപ്പെടുത്തിയിട്ടുണ്ട്:👇👇👇
വണ്ണപ്പുറം ഭാഗത്തുനിന്ന് പോകുന്ന വലിയ വാഹനങ്ങൾ:
തോപ്പിൽ പമ്പിന് മുന്നിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ്, മുള്ളരിങ്ങാട് വഴി വെണ്മണിയിലെത്തി പ്രധാന റോഡിൽ പ്രവേശിച്ച് യാത്ര തുടരേണ്ടതാണ്.
കഞ്ഞിക്കുഴി ഭാഗത്തുനിന്ന് വരുന്ന വലിയ വാഹനങ്ങൾ:
വെണ്മണിയിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ്, വെള്ളക്കയം–മുള്ളരിങ്ങാട് വഴി പോകേണ്ടതാണ്.
പുനർനിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനായി ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങളോട് ഡ്രൈവർമാരും യാത്രക്കാരും പൂർണമായി സഹകരിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇
📲 WhatsApp: https://tinyurl.com/mnevzkkc
👥 Facebook: https://tinyurl.com/33pj6xt9
📸 Instagram: https://tinyurl.com/2z3cpaab



