HONESTY NEWS ADS

ചോദ്യങ്ങളോട് ‘ദാറ്റ്‌സ് കേരള പൊലീസ്’ എന്ന് മാത്രം മറുപടി; മദ്യപിച്ച് വാഹനം ഓടിച്ച കേസിൽ അശ്വന്ത് കോക്കിന് ജാമ്യം

മദ്യപിച്ച് വാഹനം ഓടിച്ച കേസിൽ അശ്വന്ത് കോക്കിന് ജാമ്യം


മദ്യപിച്ച് അപകടകരമായി വാഹനമോടിച്ച യൂട്യൂബര്‍ അശ്വന്ത് കോക്കിനെതിരെ കേസെടുത്ത് നടക്കാവ് പൊലീസ്. മനുഷ്യജീവന് അപകടം ഉണ്ടാകുന്ന രീതിയില്‍ വാഹനം ഓടിക്കല്‍, മദ്യപിച്ച് വാഹനം ഓടിക്കല്‍, തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഇന്നലെ വൈകുന്നേരം അരയടത്തുപാലത്തുനിന്ന് എരഞ്ഞിപ്പാലം ഭാഗത്തേക്ക് ഇയാള്‍ ഓടിച്ചുവന്ന ഥാര്‍ ജീപ്പ് റോഡിലുണ്ടായിരുന്ന വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു.


അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അശ്വന്ത് കോക്കിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഇയാളുടെ വാഹനം ഇടിച്ചു ഒരാള്‍ക്ക് പരുക്ക് പറ്റിയിരുന്നു. ഇന്നലെ മദ്യപിച്ചോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ‘അതിപ്പോള്‍ പറയാന്‍ ആകില്ല’ എന്നാണ് കോക്ക് മറുപടി പറഞ്ഞത്. മാധ്യമങ്ങളുടെ എല്ലാ ചോദ്യങ്ങള്‍ക്കും ദാറ്റ്‌സ് കേരള പൊലീസ് എന്നും മറുപടി നല്‍കി. കോക്കിന്റെ വാഹനത്തില്‍ മദ്യക്കുപ്പി കണ്ടെത്തി.


അപകടം ഉണ്ടാക്കിയതോടെ വാഹനം നിര്‍ത്താതെ പോകാനാണ് കോക്ക് തുനിഞ്ഞത്. നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തിയതോടെ വാഹനത്തില്‍ നിന്നും ആദ്യം പുറത്തിറങ്ങാന്‍ കൂട്ടാക്കിയില്ല. നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തിയതോടെ പൊലീസ് എത്തി. പൊലീസ് വീഡിയോ എടുത്തതോടെ ‘എന്റെ വീഡിയോ എടുക്കുവാണോ സാറേ എന്നു ചോദിച്ചു. നാട്ടുകാരാണ് പോലീസുകാരെ യുട്യൂബറാണെന്ന് പരിചയപ്പെടുത്തിയത്. തുടര്‍ന്ന് നടക്കാവ് പോലീസ് സ്റ്റേഷനിലേക്കാണ് കോക്കിനെ കൊണ്ടുപോയത്. തുടര്‍ന്ന് പോലീസ് ബീച്ച് ആശുപത്രിയില്‍ എത്തിച്ചു കോക്കിനെ വൈദ്യപരിശോധനക്ക് വിധേയനാക്കി. കോക്കിന്റെ അറസ്റ്റും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.


കോഴിക്കോട് ഉള്ളിയേരി സ്വദേശിയായ അശ്വന്ത് കോക്ക് മലയാളത്തിലെ ഏറ്റവും പ്രശസ്തനായ ഓണ്‍ലൈന്‍ സിനിമാ നിരൂപകരില്‍ ഒരാളാണ്. സ്വന്തം യൂട്യൂബ് ചാനലിലൂടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും സിനിമകളെക്കുറിച്ച് നടത്തുന്ന വിമര്‍ശനങ്ങളിലൂടെയാണ് ഇയാള്‍ ജനശ്രദ്ധ നേടിയത്.


🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ.👇👇👇


📲 WhatsApp: https://tinyurl.com/mnevzkkc


👥 Facebook: https://tinyurl.com/33pj6xt9


📸 Instagram: https://tinyurl.com/2z3cpaab



YOU SHINE BEAUTY HUB - CHERUTHONI



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS