HONESTY NEWS ADS

ലഹരിക്കെതിരെ ജനകീയ പ്രതിരോധം തീർത്ത് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത്; 'തൂഫാൻ രണ്ടാം ഘട്ടം' ഉമ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു

ലഹരിക്കെതിരെ ജനകീയ പ്രതിരോധം തീർത്ത് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത്


ലഹരി എന്ന സാമൂഹിക വിപത്തിനെതിരെ ജനകീയ പ്രതിരോധം തീർത്ത് ഇടുക്കിയിൽ 'തൂഫാൻ രണ്ടാം ഘട്ടം - തദ്ദേശം' ലഹരി വിരുദ്ധ ജനസേന പരിപാടി സംഘടിപ്പിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ്, കേരള സർക്കാർ, കേരള പോലീസ് എന്നിവരുടെ സംയുക്ത സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടന്ന ബോധവൽക്കരണ സമ്മേളനം ഉമ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.


രാവിലെ പത്ത് മണിയോടെ എം.ആർ.എസ് (MRS) സ്കൂളിലെ വിദ്യാർത്ഥികൾ അണിനിരന്ന ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ ലഹരി വിരുദ്ധ സന്ദേശ റാലി ആരംഭിച്ചു. വിദ്യാർത്ഥികളും പൊതുജനങ്ങളും പങ്കെടുത്ത വർണ്ണാഭമായ റാലി നാടിന് വലിയ ഉണർവാണ് പകർന്നത്.


തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ 'തൂഫാൻ രണ്ടാം ഘട്ടം - തദ്ദേശ'ത്തിന്റെ ഔദ്യോഗിക ഫ്ലാഗ് ഓഫ് കർമ്മം നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്ര മോൾ ജിന്നി പതാക ഉയർത്തി. ചടങ്ങിൽ ഇടുക്കി സി.ഐ ജോബി ജോസ് ലഹരി വിരുദ്ധ തൂഫാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു; ജനപ്രതിനിധികളും വിദ്യാർത്ഥികളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ പ്രതിജ്ഞയിൽ പങ്കുചേർന്നു.


തുടർന്ന് നടന്ന സമ്മേളനത്തിൽ ഇടുക്കി ഡി.വൈ.എസ്.പി മോഹൻദാസ് കെ.ആർ മുഖ്യ ലഹരി വിരുദ്ധ സന്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. ഉസ്മാൻ, ബ്ലോക്ക് മെമ്പർമാരായ ബിജു നിള, ടെസി, സ്റ്റീഫൻ, മാത്യു, അജിത് കുമാർ, സുബി, മോളി ടോമി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.


പരിപാടിയുടെ ഭാഗമായി 'തൂഫാൻ' ലഹരി വിരുദ്ധ സന്ദേശ വീഡിയോ പ്രദർശനവും കേരള പോലീസിന്റെ നേതൃത്വത്തിൽ എസ്.ഐ സന്തോഷ് കുമാർ നയിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. തദ്ദേശ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, നാട്ടുകാർ തുടങ്ങി വൻ ജനാവലിയാണ് പരിപാടിയിൽ പങ്കെടുത്തത്.



🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇


📲 WhatsApp: https://tinyurl.com/mnevzkkc


👥 Facebook: https://tinyurl.com/33pj6xt9


📸 Instagram: https://tinyurl.com/2z3cpaab 



ACHAYANS GOLD KATTAPPANA



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS