HONESTY NEWS ADS

കള്ളക്കടൽ പ്രതിഭാസം: കേരള തീരത്ത് ഇന്ന് കൂടി റെഡ് അലർട്ട്; ജാഗ്രതാ നിർദേശം

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി റെഡ് അലേര്‍ട്ട് ഇന്ന് കൂടി തുടരും


കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി റെഡ് അലേര്‍ട്ട് ഇന്ന് കൂടി തുടരും. സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ശക്തമായ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് രാവിലെ 10.30 വരെ ഒരു മീറ്റര്‍ മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുള്ളതായാണ് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രത്തിന്റെ അറിയിപ്പ്.


തീരദേശ മേഖലകളില്‍, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്. അപകടസാധ്യതയുള്ള മേഖലകളില്‍ നിന്ന് ആളുകള്‍ മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലില്‍ ഇറക്കുന്നത് ഒഴിവാക്കണമെന്നും മത്സ്യബന്ധന യാനങ്ങള്‍ സുരക്ഷിതമായി കെട്ടിയിടണമെന്നും നിര്‍ദേശമുണ്ട്.



🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ.👇👇👇


📲 WhatsApp: https://tinyurl.com/mnevzkkc


👥 Facebook: https://tinyurl.com/33pj6xt9


📸 Instagram: https://tinyurl.com/2z3cpaab



YOU SHINE BEAUTY HUB - CHERUTHONI




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS