കാലിക്കറ്റ് യൂണിവേഴ്സിറ്റി റീജിയണൽ സെന്റർ പേരാമ്പ്രയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന "മിഴിവ് 2026" സപ്തദിന ഗ്രാമീണ സഹവാസ ക്യാമ്പിന് കഞ്ഞിക്കുഴി പഞ്ചായത്തിലെ മക്കുവള്ളിയിൽ തുടക്കമായി. മക്കുവള്ളി കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ഇടുക്കി എം.എൽ.എ. റോഷി അഗസ്റ്റിൻ / റോയി കെ. പൗലോസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
വനഗ്രാമമായ മക്കുവള്ളിയിലെ സാമൂഹിക പശ്ചാത്തലവും ഗ്രാമീണ ജീവിതവും അടുത്തറിയുന്നതിനായി പേരാമ്പ്ര സെന്ററിലെ 36 എം.എസ്.ഡബ്ല്യു. (MSW) വിദ്യാർത്ഥികളാണ് ഏഴു ദിവസം നീണ്ടുനിൽക്കുന്ന ഈ ക്യാമ്പിൽ പങ്കെടുക്കുന്നത്. ചടങ്ങിൽ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹൻദാസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോയിമോൻ സണ്ണി മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റന്റ് പ്രൊഫസർ ജെനി കൃഷ്ണ എം.യു. പദ്ധതി വിശദീകരിച്ചു.
ഗ്രാമപഞ്ചായത്ത് അംഗം അരുൺ സേവ്യർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ജോബി ചാലിൽ, അഗസ്തി അഴകത്ത്, ഷിനിത ടി.എസ്. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നിരവധി പ്രദേശവാസികളും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.



