HONESTY NEWS ADS

നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസ്; മറയൂർ സ്വദേശിയായ അമ്മയ്ക്ക് ജീവപര്യന്തം തടവും പിഴയും

നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്ക് ജീവപര്യന്തം തടവും


മറയൂരിൽ പ്രസവിച്ചയുടൻ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മറയൂർ നാച്ചിവയൽ പുളിക്കരവയൽ സ്വദേശി റോസ്മേരി എന്ന കുട്ടിയമ്മയെയാണ് (48) തൊടുപുഴ ഒന്നാം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കിൽ പ്രതി ഒരു വർഷം കൂടി അധിക തടവ് അനുഭവിക്കേണ്ടി വരുമെന്ന് ജഡ്ജ് ആഷ് കെ. ബാൽ വിധിന്യായത്തിൽ വ്യക്തമാക്കി.


2014 മേയ് 13-നാണ് കേസിനാസ്പദമായ നടുക്കുന്ന സംഭവം നടന്നത്. രഹസ്യമായി പ്രസവിച്ച ശേഷം കുട്ടിയമ്മ കുഞ്ഞിന്റെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം കമ്പിളിപ്പുതപ്പിൽ പൊതിഞ്ഞ് വീടിന് സമീപത്തെ കന്നുകാലിത്തൊഴുത്തിന്റെ മേൽക്കൂരയിൽ ഒളിപ്പിച്ചു. തൊഴുത്തിൽ നിന്ന് നാട്ടുകാരും പോലീസും ചേർന്ന് കണ്ടെത്തിയ കുഞ്ഞിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.


മറയൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ മുൻ മൂന്നാർ ഇൻസ്പെക്ടർ എ.ആർ. ഷാനിഖാനാണ് അന്വേഷണം നടത്തിയത്. തുടർന്ന് ഇൻസ്പെക്ടർ സാം ജോസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.എസ്. രാജേഷ് കോടതിയിൽ ഹാജരായി.



🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇


📲 WhatsApp: https://tinyurl.com/mnevzkkc


👥 Facebook: https://tinyurl.com/33pj6xt9


📸 Instagram: https://tinyurl.com/2z3cpaab


POWER HOUSE PREMIUMFITNESS STUDIO - CHERUTHONI



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS