കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം വില്ലാഞ്ചിറയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ മരിച്ചു. നിയന്ത്രണംവിട്ട വാഹനം കാറിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരിൽ ഒരാൾ സംഭവസ്ഥലത്തുവെച്ചും, രണ്ടാമത്തെയാൾ ആശുപത്രിയിലെത്തിച്ച ശേഷവുമാണ് മരണപ്പെട്ടത്.
ദേശീയപാത നവീകരണ കരാർ ഏറ്റെടുത്തിരിക്കുന്ന ഇ.കെ.കെ (EKK) കമ്പനിയിലെ തൊഴിലാളികളാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറിലേക്ക് ബ്രേക്ക് നഷ്ടപ്പെട്ട മറ്റൊരു വാഹനം നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. അപകടത്തിൽ റോഡരികിൽ ജോലിയിലുണ്ടായിരുന്ന തൊഴിലാളികൾക്ക് നേരെ വാഹനം പാഞ്ഞുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
ശക്തമായ ഇടിയുടെ ആഘാതത്തിൽ ഒരാൾ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടവിവരമറിഞ്ഞ് പോലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇
📲 WhatsApp: https://tinyurl.com/mnevzkkc
👥 Facebook: https://tinyurl.com/33pj6xt9
📸 Instagram: https://tinyurl.com/2z3cpaab



