സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ആശ്വാസകരമായ ഇടിവ്. പവന് 240 രൂപ കുറഞ്ഞ് 1,09,440 രൂപയിലും, ഗ്രാമിന് 30 രൂപ കുറഞ്ഞ് 13,680 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം നടക്കുന്നത്.
ഇന്നത്തെ വിവിധ കാരറ്റ് സ്വർണവില (പവൻ / ഗ്രാം തിരിച്ച്):
22 കാരറ്റ്: 1,09,440 (പവൻ) | 13,680 (ഗ്രാം)
18 കാരറ്റ്: 90,120 (പവൻ) | 11,265 (ഗ്രാം)
14 കാരറ്റ്: 70,040 (പവൻ) | 8,755 (ഗ്രാം)
9 കാരറ്റ്: 45,160 (പവൻ) | 5,645 (ഗ്രാം)
സ്വർണത്തിന് പുറമേ സംസ്ഥാനത്ത് വെള്ളി വിലയിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 235 രൂപയിലാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾ കാരണം വില ഇനിയും കുറയാൻ സാധ്യതയുണ്ടെങ്കിലും, ആഗോള വിപണി സാഹചര്യങ്ങൾ എപ്പോൾ വേണമെങ്കിലും മാറിമറിയാമെന്നതിനാൽ വരും ദിവസങ്ങളിലും മാറ്റങ്ങൾക്ക് സാധ്യതയേറെയാണ്.
🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇
📲 WhatsApp: https://tinyurl.com/mnevzkkc
👥 Facebook: https://tinyurl.com/33pj6xt9
📸 Instagram: https://tinyurl.com/2z3cpaab


