HONESTY NEWS ADS

മന്ത്രിമാർക്കെതിരെ പ്രതിഷേധം കടുക്കുന്നു: ഒ. കെ. ജനീഷിന്റെ വാഹനത്തിന് നേരെ ഡി.വൈ.എഫ്.ഐ ആക്രമണം; കെ. എം. ഷാജിയെ തടഞ്ഞ് യുവമോർച്ച

മന്ത്രി ഒ കെ ജനീഷിന് നേരെ പ്രതിഷേധം ശക്തമാക്കി ഡിവൈഎഫ്ഐ


മന്ത്രി ഒ കെ ജനീഷിന് നേരെ പ്രതിഷേധം ശക്തമാക്കി ഡിവൈഎഫ്ഐ. വിവിധയിടങ്ങളില്‍ വെച്ച് മന്ത്രിയുടെ വാഹനത്തിന് നേരെ ആക്രമണമുണ്ടായി. കണ്ണൂര്‍ തളിപ്പറമ്പിൽ വെച്ചും പയ്യന്നൂരിൽ വെച്ചുമാണ് വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായത്. വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കല്ലുകൊണ്ടും കൈ കൊണ്ടും ആക്രമണം നടത്തിയെന്നാണ് പരാതി. കാസർകോട് നിലേശ്വരത്തും മന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായി. അഞ്ചിടത്ത് വെച്ച് തനിക്കെതിരെ ആക്രമണമുണ്ടായതായി ഒ ജെ ജനീഷ് പ്രതികരിച്ചു.


തളിപ്പറമ്പില്‍ സ്ഥലത്തുണ്ടായിരുന്ന പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളികളുമായി മന്ത്രിയുടെ വാഹനം തടയുകയായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവസമയം സമീപത്ത് പൊലീസുകാര്‍ ഉള്‍പ്പടെ ഉണ്ടായിരുന്നുവെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആക്രമണത്തിന് ശേഷം മന്ത്രി ഈ വാഹനത്തില്‍ തന്നെയാണ് യാത്ര തുടര്‍ന്നത്. ഇതിന് പിന്നാലെ പയ്യന്നൂരിൽ വെച്ചും മന്ത്രിയുടെ വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. തുടർന്ന് ഇരു വിഭാഗങ്ങളും തമ്മിൽ കയ്യാങ്കളിയും ഉണ്ടായി. സന്ദീപ് വാര്യർ എംൽഎ ഉൾപ്പടെയുള്ളവരും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിലാണ് കയ്യാങ്കളിയുണ്ടായത്.


ആസൂത്രിതമായ ആക്രമണമാണ് ഉണ്ടായതെന്ന് മന്ത്രിക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന വി പി അബ്ദുള്‍ റഷീദ് പ്രതികരിച്ചു. ഇരുപതോളം പേരുടെ സംഘമാണ് ആക്രമിച്ചത്. ഒളിപ്പോരാളികളെ പോലെയാണ് ആക്രമണം നടത്തിയത്. കൊല്ലെടാ ജനിഷിനെ എന്ന് പ്രതിഷേധക്കാര്‍ ആക്രോശിച്ചുവെന്നും അബ്ദുള്‍ റഷീദ് പറഞ്ഞു. ഇന്നലെ രാത്രി മന്ത്രി കെ എം ഷാജിയുടെ വാഹനം യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. തിരുവനന്തപുരം വാൻറോഡ് പരിസരത്തായിരുന്നു സംഭവം. തുടര്‍ന്ന് മന്ത്രി ഓട്ടോയില്‍ കയറി യാത്ര ചെയ്യുകയായിരുന്നു. എന്നാല്‍ ഓട്ടോയും തടഞ്ഞതോടെ മന്ത്രി കാല്‍നടയായി പോവുകയായിരുന്നു. സംഭവത്തില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിട്ടുണ്ട്.



🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ.👇👇👇


📲 WhatsApp: https://tinyurl.com/mnevzkkc


👥 Facebook: https://tinyurl.com/33pj6xt9


📸 Instagram: https://tinyurl.com/2z3cpaab



YOU SHINE BEAUTY HUB - CHERUTHONI




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS