HONESTY NEWS ADS

തലസ്ഥാനത്ത് സംഘർഷം: എസ്എഫ്ഐ സംസ്ഥാന വ്യാപക പഠിപ്പുമുടക്ക് ഇന്ന്; പാർട്ടി ഓഫീസുകൾക്ക് കനത്ത സുരക്ഷ

എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് തല്ലിച്ചതച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപക പ്രതിഷേധത്തിനൊരുങ്ങി എസ്എഫ്‌ഐ


യൂണിവേഴ്‌സിറ്റി കോളജ് പരിസരത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് തല്ലിച്ചതച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപക പ്രതിഷേധത്തിനൊരുങ്ങി എസ്എഫ്‌ഐ. ഇന്ന് സംസ്ഥാന വ്യപക പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തു. ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലേക്ക് എസ്എഫ്‌ഐ മാര്‍ച്ച് നടത്തും. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് സെക്രട്ടേറിയറ്റിലേക്ക് ഉച്ചയ്ക്ക് 12 മണിക്ക് മാര്‍ച്ച് നടക്കും. ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ബിജെപിയും ആഹ്വാനം ചെയ്തിട്ടുണ്ട്. 


പ്രതിഷേധങ്ങളുടേയും തിരുവനന്തപുരത്തെ സംഘര്‍ഷത്തിന്റേയും പാര്‍ട്ടി ഓഫീസുകളിലേക്ക് നടക്കുന്ന ആക്രമണങ്ങളുടേയും പശ്ചാത്തലത്തില്‍ പാര്‍ട്ടി ഓഫീസുകളുടെ സുരക്ഷ വര്‍ധിപ്പിച്ചു. എകെജി സെന്റര്‍, ഡിവൈഎഫ്‌ഐ ഓഫീസ്, ഡിസിസി ഓഫീസ്, മാരാര്‍ജി ഭവന്‍ അടക്കമുള്ള ഓഫീസുകള്‍ക്ക് മുന്നിലാണ് പൊലീസ് നിരീക്ഷണവും സുരക്ഷയും ശക്തമാക്കിയിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ ഓഫീസുകള്‍ക്കാണ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.


ഇന്നലെ തലസ്ഥാനത്തെ യുദ്ധക്കളമാക്കിക്കൊണ്ട് നടന്ന സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ്, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച നൈറ്റ് മാര്‍ച്ചിനിടെയാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കം. മാര്‍ച്ചിന് നേരെ കേരള യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും ബിയര്‍ കുപ്പികളും എറിഞ്ഞെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. എന്നാല്‍, യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തീപ്പന്തം എറിഞ്ഞെന്ന് എസ്എഫ്‌ഐയും ആരോപിച്ചു. ഹോസ്റ്റലിലേക്ക് തീപ്പന്തം വീണതോടെ ഹോസ്റ്റലിന് മുന്നില്‍ ഇരു വിഭാഗവും സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു.



🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇


📲 WhatsApp: https://tinyurl.com/mnevzkkc


👥 Facebook: https://tinyurl.com/33pj6xt9


📸 Instagram: https://tinyurl.com/2z3cpaab



HASTHA PHARMA & SURGICALS CHERUTHONI



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS