HONESTY NEWS ADS

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140.70 അടി പിന്നിട്ടു; മഴകനത്താൽ ഷട്ടർ തുറക്കും

 മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140.70 അടിയിലെത്തി. സെക്കൻഡിൽ 2300 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. 

റിപ്പോർട്ടർ: ജിജി കെ ഫ്രാൻസിസ്



നിലവിലെ റൂൾ കർവനുസരിച്ച് 141 അടി വെള്ളം അണക്കെട്ടിൽ സംഭരിക്കാം. അതിനാൽ മഴ കനത്തില്ലെങ്കിൽ സ്പിൽവേ ഷട്ടറുകൾ ഉയർത്തേണ്ടന്നാണ് തമിഴ്നാടിന്റെ തീരുമാനം. 

ഇതിനിടെ വൃഷ്ടിപ്രദേശത്ത് മഴയും നീരൊഴുക്കും കുറഞ്ഞതോടെ ചെറുതോണി അണക്കെട്ടിന്റെ തുറന്നിരുന്ന ഷട്ടർ ഇന്നലെ രാത്രി അടച്ചു. നിലവിൽ 2399.26 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ജലനിരപ്പ് ക്രമാനുഗതമായി കുറയാൻ തുടങ്ങിയതോടെയാണ് ഷട്ടർ അടച്ചത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS