വീടിനു സമീപത്തെ നദിയിൽ ജലനിരപ്പ് ഉയർന്നതോടെ മതിൽ വീടിനു മുകളിലേയ്ക്ക് വീണ് ഒൻപത് പേർ മരിച്ചു. തമിഴ്നാട്ടിലെ വെല്ലൂരിലാണ് അപകടം നടന്നത്. അഞ്ച് സ്ത്രീകളും നാല് കുട്ടികളുമാണ് മരിച്ചത്.ഇന്ന് രാവിലെ ആയിരുന്നു സംഭവം.
അധിക്യതർ വീട്ടുകാരോട് മാറി താമസിക്കാൻ ആവശ്യപ്പെട്ടിരുന്നു.എന്നാൽ ക്യാമ്പിലെയ്ക്ക് മാറാൻ ഇവർ തയാറായിരുന്നില്ലാ എന്നാണ് അറിയാൻ സാധിക്കുന്നത്. അപകടത്തിൽ പരുക്കേറ്റ ഒൻപത് പേർ വെല്ലൂർ മെഡിക്കൽ കോളെജിൽ ചികിത്സയിലാണ്. തമിഴ്നാട് സർക്കാർ മരിച്ചവരുടെ കുടുംബാഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപയും പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും ധനസഹായം പ്രഖ്യാപിച്ചു

