രാവിലെ 07.30 ന് പി ടി തോമസിന്റെ എറണാകുളത്തെ വസതിയിൽ നിന്നും പ്രതിപക്ഷ നേതാവ് ശ്രീ. വി.ഡി സതീശൻ ചിതാഭസ്മ കലശം ഏറ്റുവാങ്ങും. തുടർന്ന് ആരംഭിക്കുന്ന ചിതാഭസ്മ പ്രയാണം 11.00AM നു ജില്ലാ അതിർത്തിയായ നേര്യമംഗലത്ത് ഡി.സി.സി.പ്രസിഡന്റ് ശ്രീ. സി.പി.മാത്യുവിന്റെ നേതൃത്വത്തിൽ ഏറ്റുവങ്ങും.
Web Desk:30-Dec-2021 / 06.30PM
പി ടി തോമസിന് ആദരാഞ്ജലി അർപ്പിക്കാൻ സാധിക്കാത്ത ആളുകൾക്ക് ആദരവ് അർപ്പിക്കാനുള്ള അവസരമെന്ന നിലയിൽ ഇരുമ്പുപാലം, അടിമാലി, കല്ലാറുകുട്ടി, പാറത്തോട്, മുരിക്കാശ്ശേരി എന്നീ കേന്ദ്രങ്ങളിൽ ആദരവ് അർപ്പിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.തുടർന്ന് 03.00PM ന് ചിതാഭസ്മപ്രയാണം മുരിക്കാശേരിയിൽ എത്തിച്ചേരും.മുരിക്കാശേരിയിൽ ആദരവ് അർപ്പിച്ചതിന് ശേഷം 04.00PM ന് ഉപ്പുതോട് ദേവാലയ സെമിത്തേരിയിലെ കുടുംബ കല്ലറയിൽ അടക്കം ചെയ്യും.
പിടിയുടെ മാതാവിന്റെ കല്ലറയിൽ ചിതാഭസ്മം സംസ്ക്കരിച്ചതിനു ശേഷം ഉപ്പുതോടു ജംഗ്ഷനിൽ ഡി.സി.സി.പ്രസിഡൻറ് ശ്രീ സി.പി.മാത്യുവിന്റെ അദ്ധ്യക്ഷതയിൽ അനുസ്മരണ സമ്മേളനം നടക്കും. KPCC പ്രസിഡന്റ് ശ്രീ. കെ.സുധാകരൻ MP, മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടി, AICC സെക്രട്ടറി ശ്രീ. ഐവാൻ ഡിസൂസ,KPCC വൈസ് പ്രസിഡന്റ് ശ്രീ. വി.പി.സജീന്ദ്രൻ, അഡ്വ.ഡീൻ കുര്യാക്കോസ് MP, KPCC ജനറൽ സെക്രട്ടറിമാരായ ശ്രീ. ജോസി സെബാസ്റ്റിൻ, അഡ്വ.എസ്.അശോകൻ, തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം അനുസ്മരണ യോഗത്തിൽ പങ്കെടുക്കും.
Join: Join Whatsapp Group- Click

