കുമളി ശാസ്താംനടയിൽനിന്നും ഇന്നലെ കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹമാണ് സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
Web Desk:31-Dec-2021/10.30AM
ബന്ധുവിന്റെ മരണവീട്ടിൽ എത്തിയ കുട്ടിയെ ഇന്നലെ വൈകിട്ടോടെ കാണാതാവുകയായിരുന്നു. പോലീസും നാട്ടുകാരും രാത്രിമുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. കുമളി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

