കേന്ദ്രസാഹിത്യ അക്കാദമിയുടെ 2021 ലെ യുവപുരസ്കാർ ഇടുക്കി കാഞ്ചിയാർ സ്വദേശി മോബിൻ മോഹനൻ.
ജക്കരന്ത എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്.ഒരു ലക്ഷം രൂപയും പ്രശസ്‌തിപത്രവും ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ ഏറ്റുവാങ്ങും. ഇടുക്കി ജില്ലയിൽ കാഞ്ചിയാർ സ്വദേശിയാണ് മോബിൻ മോഹനൻ. കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം, അധ്യാപകൻ, കഥാകൃത്ത്, നോവലിസ്റ്റ്, സാംസ്കാരിക പ്രവർത്തകൻ ഗ്രന്ഥശാല പ്രവർത്തകൻ, സംഘാടകൻ എഴുത്തുകൂട്ടം ഇടുക്കി ജില്ലാ ഘടകം എന്നി നിലകളിൽ പ്രവർത്തിക്കുന്നു.
പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സമിതി അംഗമാണ് . ആനുകാലികങ്ങളിൽ കഥയെഴുതുന്നു, പുറമ്പോക്ക്, ആകാശം പെറ്റ തുമ്പികൾ തുടങ്ങിയ കഥാസമാഹാരങ്ങളും ജക്കരന്ത എന്ന നോവലും പുസ്തകങ്ങളായി ഇറങ്ങിയിട്ടുണ്ട്. സാംസ്കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഇടുക്കി ജില്ലാ കോർഡിനേറ്റർ ആണ് മോബിൻ. ബുക്ക് കഫേ അക്ബർ കക്കട്ടിൽ നോവൽ പുരസ്കാരവും, നളന്ദ പുരസ്കാരവും, മലയാള ഐക്യവേദി കൊലുമ്പൻ കഥാപുരസ്കാരവും മോബിൻ ലഭിച്ചിട്ടുണ്ട്.

