2022 ലേക്ക് കടക്കുമ്പോള്‍ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന സാമ്പത്തിക രംഗത്തെ മാറ്റങ്ങള്‍ നിരവധിയാണ്. പുതുവത്സര ദിനത്തില്‍ ബാങ്ക് എടിഎം ഇടപാടുകളുടെ സര്‍വീസ് ചാര്‍ജുകളില്‍ മാറ്റം വരും.
സൗജന്യ ഇടപാട് കഴിഞ്ഞുള്ള ഒരോ ഇടപാടിനും നാളെ മുതല്‍ 21 രൂപയും ജിഎസ്ടിയും നല്‍കണം. 5 സൗജന്യ ഇടപാടുകളാണ് ഉപഭോക്താവിന് ലഭ്യമാവുക. മെട്രോ നഗരങ്ങളില്‍ മറ്റ് എടിഎമ്മില്‍ മൂന്ന് സൗജന്യ ഇടപാടുകളും, മറ്റ് നഗരങ്ങളില്‍ അഞ്ചും ഇടപാടുകളും സൗജന്യമായി ലഭിക്കും. ശേഷമുള്ള ഇടപാടുകള്‍ക്ക് പണം നല്‍കേണ്ടിയും വരും. ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കുമ്പോഴും ഇനിമുതല്‍ പ്രത്യേക ചാര്‍ജ് നല്‍കേണ്ടിവരും. നാല് തവണയില്‍ ഏറെ തവണ പിന്‍വലിച്ചാല്‍ തുകയുടെ അര ശതമാനം വീതം ഈടാക്കുമെന്നാണ് അറിയിപ്പ്.
Also Read: ഇടുക്കിയിൽ കാണാതായ മൂന്ന് വയസ്സുകാരനെ സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
പുതുവര്‍ഷത്തില്‍ ജീവിത ചെലവ് കൂടുന്നതിന് വഴി വച്ചുകൊണ്ട് തുണിത്തരങ്ങള്‍ക്കും ചെരുപ്പുകള്‍ക്കും നാളെ മുതല്‍ വിലകൂടും. ഈ ഉല്‍പ്പന്നങ്ങള്‍ക്കുള്ള ജിഎസ്എടി അഞ്ച് ശതമാനത്തില്‍ നിന്ന് 12 ശതമാമാനം ആകും. എന്നാല്‍ തീരുമാനം ഇന്ന് നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ മരവിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

