HONESTY NEWS ADS

 HONESTY NEWS ADS


മൂലമറ്റം വെടിവെപ്പ്; പ്രതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി, വെടിയേറ്റ രണ്ടാമന്റെ നില അതീവ ഗുരുതരം, കുടുംബത്തിന്റെ ഏക ആശ്രയമായ സനലിന്റെ മരണ വാർത്തയിൽ പകച്ച് കീരിത്തോട് ഗ്രാമം.

 പ്രതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. തോക്ക് നിർമ്മിച്ച് കൊല്ലൻ.

മൂലമറ്റം വെടിവെപ്പ്; പ്രതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി


ഇടുക്കി മൂലമറ്റത്ത് വെടിവെയ്പ്പിൽ ഗുരുതരമായി പരുക്കേറ്റ മൂലമറ്റം സ്വദേശി പ്രദീപ് കോലഞ്ചേരിയിലെ  ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പ്രദീപിന്റെ നില ഗുരുതരമായി തുടരുകയാണ്. അച്ഛനും അമ്മയും അടങ്ങുന്ന നിർദ്ധന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു കൊല്ലപ്പെട്ട സനൽ. ദീർഹ നാളുകളായി സ്വകാര്യ ബസിൽ ജോലി ചെയ്ത് വരുകയായിരുന്നു.കൊല്ലപ്പെട്ട   സനൽ അവിവിവാഹിതനാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി സനലിന്റെ  മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഉടൻ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റും.  

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

  പ്രതി ഫിലിപ്പ് മാര്‍ട്ടിന്റെ (26)  അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.തോക്ക് വ്യാജമായി കൊല്ലൻ  നിർമ്മിച്ചതാണെന്ന് പോലീസ് വ്യക്തമാക്കുന്നു. 2014 ൽ എടാട്ട് സ്വദേശിയായ കൊല്ലനാണ് തോക്ക് നിർമ്മിച്ച് തോക്കിൽ ഒരേ സമയം രണ്ടു തിരകൾ നടക്കാൻ കഴിയും എന്നാണ് സൂചന. പ്രതിയെ പിടികൂടുമ്പോൾ തോക്കിൽ രണ്ടു തിര നിറച്ചിരുന്നു.
 
ഇന്നലെ രാത്രി പത്തരയോടെ  വനിതകള്‍ നടത്തുന്ന തട്ടുകടയിലെത്തിയ ഫിലിപ്പ് മാര്‍ട്ടിന്‍ ഭക്ഷണം ആവശ്യപ്പെട്ടെങ്കിലും ഭക്ഷണം തീര്‍ന്നുപോയെന്ന് അറിയിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതനായ ഫിലിപ്പ് മാര്‍ട്ടിന്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചെങ്കിലും ഇയാളെ നാട്ടുകാര്‍ ചേര്‍ന്ന് വീട്ടിലേക്കയച്ചു. പിന്നീട് തോക്കുമായി തിരിച്ചെത്തിയ പ്രതി തട്ടുകടക്ക് സമീപം വീണ്ടും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ആകാശത്തേക്ക് വെടിയുതിര്‍ക്കുയും ചെയ്തു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

പിന്നീട് ഇവിടെ നിന്നും മുന്നോട്ട് പോയ പ്രതി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സുഹൃത്തുകള്‍ക്ക് നേരെ വെടിവെക്കുയായിരുന്നു. കൊല്ലപ്പെട്ട സനല്‍ ബാബുവിന്റെ (34) കഴുത്തിലും നെഞ്ചിലുമാണ് വെടിയേറ്റത്. പെല്ലറ്റുകള്‍ കഴുത്തിലൂടെയും നെഞ്ചിലൂടെയും തുളച്ചു കയറി. സമീപത്തുള്ള സ്വകാര്യ ആശുുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. നാട്ടുകാര്‍ പ്രതിയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും കടന്നു കളഞ്ഞു. മുട്ടം സേറ്റഷന്‍ പരിധിയില്‍ വെച്ചാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. ഈ അടുത്താണ് ഫിലിപ്പ് മാര്‍ട്ടിന്‍ വിദേശത്തു നിന്നും തിരിച്ചെത്തിയത്. 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS