ഇടുക്കി അണക്കരയിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രണ്ട് മാസത്തോളമായി പീഡിപ്പിച്ച കേസിൽ 19 കാരൻ അറസ്റ്റിലായത്.
അണക്കര ഉദയഗിരിമേട് ഭാഗത്ത് വാടകയ്ക്ക് താമസിച്ചിരുന്ന കരുണാപുരം തണ്ണീർപാറ വാലയിൽ സ്റ്റെഫിൻ എബ്രഹാം ആണ് അറസ്റ്റിലായത്. സ്‌കൂൾ വിദ്യാർഥിനിയായ 13 കാരിയാണ് പീഡിപ്പിക്കപ്പെട്ടത്. കുട്ടിയുമായി അടുപ്പം സ്ഥാപിച്ച പ്രതി സ്വന്തം വീട്ടിലെത്തിച്ചും പെൺകുട്ടിയുടെ വീട്ടിൽ വച്ചും വീടിനു സമീപത്തെ പുരയിടത്തിലെത്തിച്ചും പലതവണ കുട്ടിയെ പീഡനത്തിനിരയാക്കിയിട്ടുണ്ട്. കുട്ടിയുമായി ഇയാൾ പല സ്ഥലങ്ങളിലും കറങ്ങി നടന്നതായും പൊലീസ് പറഞ്ഞു.
 |
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക
|
കുട്ടിയെ പ്രതി ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയ കുട്ടിയുടെ മുത്തശിയാണ് പൊലീസിനെ സമീപിച്ചത്. തുടർന്ന് നടന്ന അന്വേഷണത്തിൽ പീഡനം നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കട്ടപ്പന ഡി.വൈ.എസ്.പി. വി.എ. നിഷാദ് മോന്‍റെ നിർദേശാനുസരണം, വണ്ടൻമേട് സി.ഐ. വി.എസ്. നവാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.