HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

തീക്കോയി വാഗമണ്‍ റോഡില്‍ കാര്‍ കൊക്കയിലേയ്ക്ക് മറിഞ്ഞ് യുവാവ് മരിച്ചു; നിയന്ത്രണം നഷ്ട്ടപ്പെട്ട വാഹനം 400 അടി താഴ്ചയിലേക്കാണ് മറിഞ്ഞത്.

മംഗളഗിരി ഒറ്റയീട്ടി റോഡിൽ കാർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. തീക്കോയി നമ്പുടാകത്ത് സുനീപ് (30) ആണ് മരിച്ചത്. 

വാഗമണ്‍ റോഡില്‍ കാര്‍ കൊക്കയിലേയ്ക്ക് മറിഞ്ഞ് യുവാവ് മരിച്ചു

   ഈരാറ്റുപേട്ട വാഗമൺ റോഡിന്റെ സമാന്തര പാതയായ മംഗളഗിരി ഒറ്റയീട്ടി റോഡിലെ മഞ്ഞപ്പാറയിലാണ് അപകടമുണ്ടായത്. ബുധനാഴ്ച നാല് മണിയോടെയാണ് അപകടം നടന്നത്. ഒറ്റയീട്ടിയിലെ ബന്ധു വീട്ടിലേയ്‌ക്ക് പോകുവായിരുന്നു സുനീപ്. സുനീപ് മാത്രമാണ് കാറിലുണ്ടായിരുന്നത്.നിയന്ത്രണം നഷ്ട്ടപ്പെട്ട വാഹനം  400 അടിയോളം  താഴ്ചയിലേയ്ക്കാണ് പതിച്ചത്. മഞ്ഞപ്പാറയിലെത്തിയപ്പോൾ റോഡിലെ കുഴിയിൽ ചാടി നിയന്ത്രണ വിട്ട കാർ റോഡിന്റെ വലതുവശത്തെ തിട്ടയിലിയിടിച്ചതിന് ശേഷം ഇടതുവശത്തെ കൊക്കയിലേയ്‌ക്ക് മറിയുകയായിരുന്നു. പ്രദേശവാസികളായ തൊഴിലാളികളാണ് കാറിൽ നിന്ന് സുനീപിനെ പുറത്തെടുത്തത്. ഉടൻതന്നെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈരാറ്റുപേട്ട പൊലീസും അഗ്‌നിശമനസേനയയും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Also Read: ഇടുക്കി ഗവ.എൻജിനീയറിങ് കോളേജിന് വീണ്ടും മാനക്കേട് വരുത്തി കഞ്ചാവ് ഉപയോഗിച്ച് വിദ്യാർത്ഥികൾ; കോളേജ് പരിസരത്ത് വച്ച് കഞ്ചാവ് വലിക്കുന്നതിനിടെ വിദ്യാർത്ഥികളെ പോലീസ് പിടികൂടി.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA