കോതമംഗലം കുട്ടമ്പുഴ ഞായപ്പിള്ളിയിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലാണ് ഇടുക്കി തൊടുപുഴ സ്വദേശിയെ കുട്ടമ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.

നിരവധി മോഷണക്കേസുകളിലെ പ്രതിയായ തൊടുപുഴ കാരിക്കോട് കുമ്മന്‍കല്ല് സ്വദേശി പാമ്പുതൂക്കിമാക്കല്‍ നിസാര്‍ സിദ്ധിഖ് (39) ആണ് പോലീസിന്റെ പിടിയിലായത്. വീട് കുത്തിത്തുറന്ന് 6 പവൻ സ്വർണവും 70,000 രൂപയും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ഞായറാഴ്ചയാണ് കുട്ടമ്പുഴ ഞായപ്പിള്ളി സ്വദേശി കളമ്പാടന്‍ ജോര്‍ജ്ജിന്‍റെ വീട്ടില്‍ മോഷണം നടന്നത്. ഇതേ സമയം വീട്ടുകാർ അടുത്തുള്ള പള്ളിയിൽ ധ്യാനത്തിന് പോയിരിക്കുകയായിരുന്നു. തിരിച്ചു വന്നപ്പോഴാണ് വീട്ടിൽ മോഷണം നടന്നതായി അറിഞ്ഞത്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
കുറുപ്പംപടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പുല്ലുവഴി ഭാഗത്ത് വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കെട്ടിയിട്ട് ആഭരണവും പണവും കവര്‍ച്ച ചെയ്ത കേസില്‍ പിടിയിലായ ശേഷം ജനുവരിയിലാണ് ഇയാള്‍ ജയില്‍ മോചിതനായത്. കുട്ടമ്പുഴ പോലീസ് പ്രതിയെ സംഭവം നടന്ന വീട്ടിലെത്തിച്ച് തെളിവെടുത്തു. തുടർന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്
സന്ദർശിക്കുക. www.honesty.news