രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം'എന്റെ കേരളം' പ്രദര്‍ശന-വിപണനമേള ഇന്നുമുതൽ മെയ് 15 വരെ വാഴത്തോപ്പ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൈതാനിയില്‍ നടക്കും.

പ്രദര്‍ശന-വിപണനമേളയുടെ പതാക ഉയര്‍ത്തല്‍ ഇന്ന് രാവിലെ 9.00 മണിയ്ക്ക് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിക്കും. തുടര്‍ന്ന് 9.30 യ്ക്ക് ചെറുതോണി പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിന്നും ആയിരങ്ങള്‍ അണിനിരക്കുന്ന സാംസ്‌കാരികഘോഷയാത്ര മേള നഗരിയിലേക്ക് എത്തും. സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം വൈകുന്നേരം 4 മണിക്ക് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ മേള നഗരിയിലെ വേദിയില്‍ നിര്‍വ്വഹിക്കും. യോഗത്തില്‍ എം.എല്‍.എ എംഎം മണി അധ്യക്ഷത വഹിക്കും. എം പിമാര്‍, എം എല്‍ എ മാര്‍, ജില്ലാ കളക്ടര്‍ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക സന്നദ്ധപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഉദ്ഘാടന സമ്മേളനത്തിന് ശേഷം വൈകിട്ട് 6.00ന് ജില്ലയിലെ കലാകാരന്‍മാരുടെ നാടന്‍പാട്ട്, തുടര്‍ന്ന് പ്രശസ്ത കലാകാരന്‍ രാജേഷ് ചേര്‍ത്തലയുടെ മ്യൂസിക് ഫ്യൂഷനും വേദിയില്‍ അരങ്ങേറും. മേളയില്‍ സൗജന്യസേവനങ്ങള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, എല്ലാ ദിവസവും കലാപരിപാടികള്‍, സെമിനാര്‍, രുചിക്കൂട്ടുകളൊരുക്കി ഭക്ഷ്യമേള, കാര്‍ഷികപ്രദര്‍ശന-വിപണനമേള, കൈത്തറി മേള, ജര്‍മ്മന്‍ ഹാംഗറിലുള്ള എ.സി എക്സിബിഷന്‍ സ്റ്റാള്‍, വിസ്മയിപ്പിക്കുന്ന ശബ്ദ സന്നിവേശ സംവിധാനം, ഇടുക്കിയെ അറിയാന്‍ ഡോക്യുമെന്ററികള്‍ എന്നിവ ഉണ്ടാകും.
എല്ലാ ദിവസവും 6.00 മുതല്‍ പ്രാദേശിക കലാകാരന്‍മാര്‍ അണി നിരക്കുന്ന വിവിധ കലാപരിപാടികളും തുടര്‍ന്ന് കലാ സാംസ്‌കാരിക സന്ധ്യയും എന്റെ കേരളം അരങ്ങില്‍ നടക്കും. മേളയുടെ രണ്ടാം ദിനമായ മെയ് 10 ന് 7.00 യ്ക്ക് ബിനു അടിമാലിയുടെ മെഗാഷോ, മെയ് 11 ന് പ്രസീത ചാലക്കുടിയുടെ നാടന്‍ പാട്ട്, മെയ് 12ന് കലാസാഗര്‍ ഇടുക്കിയുടെ ഗാനമേള, മെയ് 13 ന് പത്തനംതിട്ട സാരംഗിന്റെ ഗാനമേള, മെയ് 14 ന് ജോബി പാലായുടെ മെഗാ ഷോ, സമാപന ദിനമായ മെയ് 15 ന് പ്രശസ്ത പിന്നണി ഗായകന്‍ വിധുപ്രതാപിന്റെ ഗാനമേള തുടങ്ങിയവ ആഘോഷപരിപാടികളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
138 സ്റ്റാളുകള്‍, സൗജന്യസേവനങ്ങള്‍
കോവിഡ് പ്രതിസന്ധിക്കു ശേഷം സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മേളയില്‍ വിവിധ വകുപ്പുകളും സ്ഥാപനങ്ങളും പങ്കെടുക്കും. 50,000 ചതുരശ്രയടി വിസ്തൃതിയുള്ള പന്തലില്‍ 138 സ്റ്റാളുകളാണുള്ളത്. 51 വാണിജ്യ സ്റ്റാളുകളും 87 തീം സ്റ്റാളുകളും വ്യത്യസ്തമായ രുചിക്കൂട്ടുകളൊരുക്കി ഭക്ഷ്യമേളയും കാര്‍ഷികോല്‍പന്ന പ്രദര്‍ശന-വിപണനമേളയും ദിവസവും പ്രശസ്തരുടെ കലാപരിപാടികളും ഇതോടൊപ്പം നടക്കും. കേരളത്തിന്റെ വളര്‍ച്ച അടയാളപ്പെടുത്തുന്ന 'എന്റെ കേരളം' ചിത്രപ്രദര്‍ശനം, വിനോദസഞ്ചാരമേഖലകളെ തൊട്ടറിയുന്ന 'കേരളത്തെ അറിയാം' പ്രദര്‍ശനം, നവീന സാങ്കേതികവിദ്യകള്‍ പരിചയപ്പെടുത്തു ടെക്നോ ഡെമോ എന്നിവയും മേളയുടെ ഭാഗമാകും.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |