പെർമിറ്റും അനുബന്ധ രേഖകളുമില്ലാതെ തമിഴ്നാട്ടിൽ നിന്നും എത്തിയ ഏഴ് കോൺക്രീറ്റ് മിക്സർ യൂണിറ്റുകൾ മോട്ടോർ വാഹന വകുപ്പ് പിടികൂടി.

നെടുങ്കണ്ടം കല്ലാറിൽ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന്റെ കോൺക്രീറ്റിംഗിനായി എത്തിയ വാഹനങ്ങളാണ് പിടികൂടിയത്. ആറ് മിക്‌സിംഗ് യൂണിറ്റും ഒരു കോൺക്രീറ്റ് പമ്പിങ് ക്രയിനുമാണ് പിടികൂടിയത്. പെർമിറ്റ്, ടാക്സ്, ഇൻഷുറൻസ് എന്നിവ ഇല്ലാതെ സംസ്ഥാനത്ത് കടന്നതിന് രണ്ടേകാൽ ലക്ഷം രൂപയാണ് വാഹനങ്ങൾക്ക് പിഴ ഈടാക്കിയത്. ഒരു വാഹനത്തിന് 31650 രൂപ പിഴ കണക്കാക്കി ഏഴു വാഹനങ്ങൾക്കുമായി 2215502 രൂപ വാഹന ഉടമയിൽ നിന്ന് അടപ്പിക്കുകയും ചെയ്തു. കസ്റ്റഡിയിൽ എടുത്ത വാഹനങ്ങൾ പിഴത്തുക അടപ്പിച്ച ശേഷമാണ് വിട്ടുനൽകിയത്. ഇതിനിടെ വാഹനങ്ങളിൽ നിന്നും കോൺക്രീറ്റ് ഇറക്കിയ ശേഷം കല്ലാർ പുഴയിലേക്കും ഡാമിലേക്കും റോഡ് വക്കിലും കോൺക്രീറ്റ് അവശിഷ്ടങ്ങൾ തള്ളിയത് നാട്ടുകാരുടെ പ്രതിഷേധത്തിനും കാരണമായി.
Also Read: ഇടുക്കി അടിമാലിക്ക് സമീപം വൈദ്യുതാഘാതമേറ്റ് പതിനേഴുകാരൻ മരണപ്പെട്ടു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്