അടിമാലിക്കു സമീപം ബൈസൺവാലിയിൽ പതിനേഴുകാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു.

ബൈസൺവാലി റ്റികമ്പനി സ്വദേശി പാറക്കൽ ശ്രീജിത്ത് ആണ് മരണപ്പെട്ടത്. ക്ലബ്ബിൽ ക്യാരംസ് കളിക്കിടെ മൂത്രം ഒഴിക്കാൻ പുറത്തിറങ്ങുകയും സമീപത്തെ സ്റ്റേ കമ്പിയിൽ പിടിക്കുകയും തുടർന്ന് ഷോക്കേൽക്കുകയായിരുന്നു എന്നാണ് പ്രാഥമീക വിവരം. തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്ലസ്‌ടു വിദ്യാർത്ഥിയായിരുന്നു ശ്രീജിത്ത്. മൃതദേഹം അടിമാലി താലൂക്കാശുപത്രി മോർച്ചറിയിൽ.
Also Read: ഇടുക്കിയിൽ പടുതാക്കുളത്തിൽ വീണ് 6 വയസുകാരന് ദാരുണാന്ത്യം.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്
