കനത്ത മഴയിൽ കുമളിയിൽ മൂന്നിടത്ത് ഉരുൾപൊട്ടലുണ്ടായതായി റിപ്പോർട്ട്.

കൊല്ലംപട്ടട, കുരിശുമല, പളിയക്കുടി എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായത്. ഒട്ടേറെ വീടുകളിൽ വെള്ളം കയറിയതായും റിപ്പോർട്ടുണ്ട്. ഏക്കറുകണക്കിനു കൃഷി നശിച്ചിട്ടുണ്ട്. ആർക്കും ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. പൊലീസും ഫയർ ആൻഡ് റെസ്ക്യൂ സംഘവും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. വെള്ളം കയറിയ വീടുകളിൽ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം നടക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.
വ്യാഴാഴ്ച്ച വൈകിട്ടോടെയാണ് കുമളി- വണ്ടിപ്പെരിയാർ പ്രദേശത്ത് അതിശക്തമായ മഴ പെയ്‌തത്. വണ്ടിപ്പെരിയാറ്റിൽ ദേശീയപാതയിൽ വെള്ളം കയറി. ചോറ്റുപാറ തോട്ടിൽ എട്ട് അടിയോളം വെള്ളം ഉയർന്നതായും റിപ്പോർട്ടുണ്ട്. രാത്രി വൈകിയും ഹൈറേഞ്ച് മേഖലയിൽ ശക്തമായ മഴ തുടരുകയാണ്.
Also Read: ഇടുക്കി മാർക്കറ്റിലെ മുഴുവൻ വില വിവരങ്ങളും ഉൾപ്പെടുന്ന ഇന്നത്തെ കമ്പോള വില നിലവാരം (28 ജൂലൈ 2022).
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്