ഇടുക്കി മെഡിക്കൽ കോളേജിന് നാഷണൽ മെഡിക്കൽ കമ്മിഷന്റെ അംഗീകാരം. 100 കുട്ടികൾക്കുള്ള ബാച്ചിനുള്ള അംഗീകാരമാണ് ലഭിച്ചത്. ഇക്കൊല്ലം തന്നെ ക്ലാസുകൾ ആരംഭിക്കാൻ സാധിക്കും.

2013-ലാണ് ഇടുക്കി മെഡിക്കൽ കോളേജിൽ ഏറ്റവും ഒടുവിൽ പ്രവേശനം നടന്നത്. അതിനു ശേഷം, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിന്റെ പശ്ചാത്തലത്തിൽ നാഷണൽ മെഡിക്കൽ കമ്മിഷൻ ഇടുക്കി മെഡിക്കൽ കോളേജിന് അംഗീകാരം നൽകിയിരുന്നില്ല. തുടർന്ന് ഇവിടെ പഠിച്ചിരുന്ന വിദ്യാർഥികളെ മറ്റ് മെഡിക്കൽ കോളേജുകളിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഇപ്പോൾ ഇടുക്കി മെഡിക്കൽ കോളേജിന് അംഗീകാരം ലഭിച്ചിരിക്കുത്. ഏതാനും മാസങ്ങൾക്ക് മുൻപ് അപേക്ഷ നൽകിയിരുന്നെങ്കിലും അത് തള്ളിയിരുന്നു.
അടിസ്ഥാന സൗകര്യങ്ങൾ ഇല്ലായെന്ന റിപ്പോർട്ട് പരിഗണിച്ചുകൊണ്ടായിരുന്നു വിദ്യാർഥി പ്രവേശനത്തിനുള്ള ആദ്യം അനുമതി നിഷേധിച്ചത്. എന്നാൽ ആ റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്നും മെഡിക്കൽ കോളേജിൽ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടെന്നും വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള റിപ്പോർട്ട് ദേശീയ മെഡിക്കൽ കമ്മിഷന് പിന്നീട് സമർപ്പിക്കപ്പെടുകയായിരുന്നു. ഇടുക്കി വികസന കമ്മിഷണറായിരുന്ന അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിലും ആശുപത്രി സൂപ്രണ്ടിന്റെയും നേതൃത്വത്തിലായിരുന്നു വിശദമായ റിപ്പോർട്ട് നാഷണൽ മെഡിക്കൽ കമ്മിഷന് സമർപ്പിച്ചത്. ഇതിനു പിന്നാലെയാണ് അപേക്ഷ പുനഃപരിശോധിക്കപ്പെട്ടത്.
Also Read: ഇടുക്കി മാർക്കറ്റിലെ മുഴുവൻ വില വിവരങ്ങളും ഉൾപ്പെടുന്ന ഇന്നത്തെ കമ്പോള വില നിലവാരം (28 ജൂലൈ 2022).
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |