വിദ്യാർഥികൾക്ക് കൺസഷൻ കൊടുക്കാതിരുന്ന സ്വകാര്യ ബസിനെതിരേ മോട്ടോർ വാഹന വകുപ്പ് കേസ് എടുത്തു.
അടിമാലി കട്ടപ്പന റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യബസാണ് മോട്ടോർ വാഹന വകുപ്പ് പിടികൂടിയത്. വിദ്യാർഥികളുടെ പരാതിയെ തുടർന്ന് അടിമാലി ബസ് സ്റ്റാൻഡിൽനിന്നും ബസ് പിടികൂടി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എൽദോ വർഗീസിന്റെ നേതൃത്വത്തിൽ വാഹനം ഓടിച്ചുനോക്കി പരിശോധിച്ചതിൽ സാങ്കേതിക തകരാറുകൾ കണ്ടെത്തി.തകരാറുകൾ പരിഹരിച്ച ശേഷം സർവീസ് നടത്താൻ നിർദേശിച്ച ശേഷം വാഹനം വിട്ടു നൽകി. |
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക
|
അടിമാലി ബസ് സ്റ്റാൻഡിൽ നടത്തിയ പരിശോധനയിൽ എം.വി.ഐമാരായ എൽദോ വർഗീസ് , ഫ്രാൻസിസ് , എ.എം.വി.ഐമാരായ അബിൻ ഐസക് , ഫവാസ് വി . സലിം എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ജോയിന്റ് ആർ.ടി.ഒ. ടി.എച്ച് എൽദോ അറിയിച്ചു. വിദ്യാർഥികളോട് അപമര്യാദയായി പെരുമാറുന്ന ബസ് ജീവനക്കാർക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് ഇടുക്കി ആർ.ടി.ഒ. ആർ. രമണൻ വ്യക്തമാക്കി.