അടിമാലി വാളറക്ക് സമീപം വൻമരം കടപുഴകി വീണു; വീട് പൂർണമായി തകർന്നു, വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്.
0www.honesty.newsJuly 16, 2022
വാളറക്ക് സമീപം കുളമാംകുഴി ആദിവാസി കുടിയിൽ വൻമരം കടപുഴകി വീണ് വീട് പൂർണമായും തകർന്നു.
ആലക്കൽ കുട്ടപ്പന്റെ വീടാണ് തകർന്നത്. ഇന്നലെയായിരുന്നു സംഭവം. വീടിന് പിന്നിൽ നിന്നിരുന്ന മരം വീടിന് നടുവിൽ ആയിട്ടാണ് വീണത്. ഈ സമയം വീട്ടിൽ ആരും ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. അടിമാലി പഞ്ചായത്തിലെ ഇരുപതാം വാർഡിന്റെ ഭാഗമാണ് ഇവിടം.