ഇടുക്കിജില്ലയിൽ പലസ്ഥലങ്ങളിലും കറങ്ങിനടന്നു പള്ളികളിലെയും , ഷേത്രങ്ങളിലെയും നേർച്ചപ്പെട്ടി കുത്തിതുറന്നു മോഷണം നടത്തിരുന്ന കള്ളൻ പോലീസ് പിടിയിൽ.

കുപ്രസിദ്ധ മോഷ്ടാവ് ഏലപ്പാറ കോഴിക്കാനം സ്വദേശി ബിനുവാണ് പോലീസ് പിടിയിലായത്. മോഷണങ്ങൾ വർധിച്ച സാഹചര്യത്തിൽ കള്ളനെ പിടികൂടുവാൻ കട്ടപ്പന ഡിവൈഎസ്പി നിഷാദ്മോൻ രഹസ്യ പോലീസിനെ നിയോഗിക്കുകയായിരുന്നു. ഇന്ന് നെടുംകണ്ടം മേഖലയിൽ മോഷണം കഴിഞ്ഞ് ബിനു സ്വകാര്യ ബസിൽ മുണ്ടക്കയത്തിന് യാത്ര ചെയുമ്പോൾ കട്ടപ്പന ഡിവൈഎസ്പി യുടെ പോലീസ് ടീം പ്രതിയെ പിന്തുടരുകയായിരുന്നു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
എന്നാൽ ബിനു മുണ്ടക്കയത്തു ഇറങ്ങി മറ്റൊരു ബസിൽ പാലാ ഭാഗത്തേക്ക് കടന്നുകളഞ്ഞു. പ്രതി രക്ഷപെടാതിരിക്കാൻ പോലീസ് ടീം ഈരാറ്റുപേട്ട സ്റ്റേഷനിൽ വിവരം അറിയിച്ചു. തുടർന്ന് ഈരാറ്റുപേട്ട പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മേലുകാവ് പോലീസിൽ സമാനമായ കേസ് ഉള്ളതിൽ പ്രതിയെ കട്ടപ്പന പൊലീസിന് വിട്ടുനൽകി ഇല്ല.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്