നിർമ്മാണത്തിലിരിക്കുന്ന പൈനാവ് അശോക റോഡിലാണ് അനധികൃത കൈയേറ്റം നടന്നത്. കൈയേറ്റം ശ്രദ്ധയിൽപെട്ട ഹോണസ്റ്റി ന്യൂസ് ഈ വിവരം പുറത്തെത്തിക്കുകയായിരുന്നു.

ഹോണസ്റ്റി ന്യൂസ് വാർത്ത ശ്രദ്ധയിൽപ്പെട്ട അധികൃതർ സഥലത്തെത്തുകയായിരുന്നു. കെഎസ്ടിപി യിൽ നിന്ന് എൻജിനിയർ ഉൾപ്പെടെയുള്ള സംഘം സഥലത്തെത്തുകയും പരിശോധന നടത്തുകയും ചെയ്തു. പരിശോധനയിൽ റോഡിലേക്ക് ഇറക്കിയാണ് നിർമ്മാണം നടത്തുന്നതെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് നിർമ്മാണം പൊളിച്ച് നീക്കാൻ നിർദേശിക്കുകയും റോഡിൽ നിന്ന് ഒന്നരമീറ്റർ നീക്കി നിർമ്മാണം നടത്താൻ നിർദേശിക്കുകയും ചെയ്തു. തുടർന്ന് നിർദേശിച്ച സ്ഥലത്ത് അടയാളക്കുറ്റി സഥാപിക്കുകയും ചെയ്തു.
ഇന്ന് രാവിലെയാണ് ഹോണസ്റ്റി ന്യൂസ് വാർത്ത പുറത്തെത്തിച്ചത്. വാർത്ത ശ്രദ്ധയിൽപ്പെട്ട അധികൃതർ മണിക്കൂറുകൾക്കുള്ളിൽ സ്ഥലത്തെത്തി അനധികൃത നിർമ്മാണം തടയുകയായിരുന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്