വീട്ടുമുറ്റത്ത് നിർത്തി ഇട്ടിരുന്ന വാഹനം മോഷണം പോയി.

ചെമ്പകപ്പാറ കൊച്ചുകാമാക്ഷിയിൽ വീട്ടുമുറ്റത്ത് നിർത്തി ഇട്ടിരുന്ന ബുള്ളറ്റ് വാഹനവും വീട്ടിലെ ഡാഷ് ഇനത്തിൽ പെട്ട വളർത്തു നായയെയും മോഷ്ടാക്കൾ കടത്തി . കൊച്ചുകാമാക്ഷി മാക്കിയിൽ അനീഷിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി മേഖലയിൽ ഇരുചക്ര വാഹന മോഷങ്ങൾ കൂടുകയാണ്. ബുള്ളറ്റ് ബൈക്കുകളാണ് മോഷ്ടിച്ചു കടത്തിയവയിൽ കൂടുതലും. പോലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും മോഷ്ടാക്കളെ ഇതുവരെ പിടികൂടാനായിട്ടില്ല .
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്