പുലർച്ച ഹോസ്റ്റലുകളിൽനിന്ന് മോഷണം നടത്തി വന്ന സംഘത്തെയാണ് കളമശ്ശേരി പൊലീസ് പിടികൂടിയത്.

മലപ്പുറം അരീക്കോട് സ്വദേശി ചായോട്ടിൽ വീട്ടിൽ ജലാലുദ്ദീൻ (24), ഇടുക്കി പീരുമേട് സ്വദേശി അജയ്( 22), പ്രായപൂർത്തിയാകാത്ത മറ്റൊരാളും ഉൾപ്പെടെ മൂന്നുപേരാണ് പിടിയിലായത്. ഹോസ്റ്റലുകൾ, ബാച്ചിലേഴ്സ് താമസിക്കുന്ന മുറികൾ എന്നിവിടങ്ങളിൽനിന്ന് മൊബൈൽ ഫോൺ, ഡിജിറ്റൽ കാമറ, പഴ്സ് എന്നിവയാണ് പ്രതികൾ മോഷ്ടിച്ചത്. മയക്കുമരുന്നിന് അടിമയായ പ്രതികൾ പുലർച്ച വാഹനത്തിൽ കറങ്ങുകയും ശ്രദ്ധയിൽപെടുന്ന കെട്ടിടങ്ങളിൽ കയറി പരിശോധിച്ച് കയറാൻ സൗകര്യപ്രദമായ ഇടമാണെങ്കിൽ മോഷണം നത്തുകയുമാണ് ചെയ്യുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു.

രണ്ടാഴ്ച മുമ്പ് സൗത്ത് കളമശ്ശേരിയിൽ ഹോട്ടൽ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ കയറി മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതികൾക്ക് ആ ഫോൺ സ്വിച്ച് ഓഫ് ചെയ്യാൻ കഴിഞ്ഞില്ല. ഫോണിന്റെ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി ജലാലുദ്ദീനെ എറണാകുളം നോർത്തിൽനിന്നു പോലീസ് നേരത്തെ പിടികൂടിയിരുന്നു. റിമാൻഡിലായ ജലാലുദ്ദീനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിൽ നിന്ന് കിട്ടിയ വിവരം അനുസരിച്ചാണ് കൂട്ടുപ്രതിയായ അജനെ അറസ്റ്റ് ചെയ്തത് അന്വേഷണത്തിൽ തോപ്പുംപടിയിൽ നിന്നു മൊബൈൽ ഫോണും സ്വർണമാലയും 13000 രൂപയും മോഷ്ടിച്ചതായും കൂനംതൈയിൽ നിന്നു ബാഗ് മോഷ്ടിച്ചതായും കുസാറ്റ് ഭാഗത്തുനിന്ന് ക്യാമറ മോഷ്ടിച്ചതായും കണ്ടെത്തി. ഇതുപ്രകാരം മൂന്നു കേസുകൾ കളമശ്ശേരി പോലീസ് രജിസ്റ്റർ ചെയ്തു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്