HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


തൊടുപുഴയിൽ ഓടിക്കൊണ്ടിരുന്ന ബസിന്റെ ടയർ പൊട്ടി; സീറ്റിന്റെ അടിഭാഗം തകർന്നു, യാത്രക്കാരന് പരിക്ക്.

      തൊടുപുഴ-മുട്ടം റോഡില്‍ ഓടുന്ന സ്വകാര്യ ബസിന്റെ ടയര്‍ പൊട്ടി യാത്രക്കാരന് പരിക്കേറ്റു. 

തൊടുപുഴ-മുട്ടം റോഡില്‍ ഓടുന്ന സ്വകാര്യ ബസിന്റെ ടയര്‍ പൊട്ടി യാത്രക്കാരന് പരിക്കേറ്റു.

    ഇടതുഭാഗത്തെ പുറകുവശത്തെ ടയറുകളിലൊന്നാണ് പൊട്ടിയത്. ടയർപൊട്ടിയതിന്റെ  ആഘാതത്തിൽ സീറ്റിന്റെ അടിഭാഗം തകർന്നുവീണു. സീറ്റും ഇളകിയ നിലയിലാണ്. ഈ സീറ്റിലിരുന്ന മുട്ടം ചള്ളാവയൽ സ്വദേശിയായ യാത്രക്കാരനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ തൊടുപുഴയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊടുപുഴ-പാലാ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെ അപകടത്തിൽപ്പെട്ടത്. മുട്ടം പോലീസ് കേസെടുത്തു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.  ക്ലിക്ക്


കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.