നിർത്താതെയുള്ള പെരുമഴയിൽ ആശങ്കയോടെ പ്രളയമേഖലയിലെ ജനങ്ങൾ

കുട്ടിക്കാനം ഐഎച്ച്ആർഡി കോളേജിന് സമീപം റോഡിന്റെ സംരക്ഷണ ഭിത്തി തകർന്ന് റോഡ് ഭാഗീകമായി ഒലിച്ചുപോയി. ഇതുവഴിയുള്ള ഗതാഗതം ഭാഗീകമായി പുനഃസ്ഥാപിച്ചെങ്കിലും കെ കെ റോഡിൽ വൻ ഗതാഗതക്കുരുക്കാണ്.
ഉരുൾപൊട്ടിയതായി സംശയം; കൂട്ടിക്കൽ ചപ്പാത്ത് ഭാഗത്ത് നിന്നും ജലം കുതിച്ചെത്തുന്നു. മുണ്ടക്കയം പാലം നിറഞ്ഞ് കവിഞ്ഞു. കൂട്ടിക്കൽ ചപ്പാത്തിൽ നിന്നും യുവാവിനെ ഒഴുക്കിൽപെട്ട് കാണാതായി. നടന്ന് പോകുന്നതിനിടെ കാൽവഴുതി വെള്ളത്തിൽ വീഴുകയിരുന്നു എന്നാണ് പ്രാഥമീക വിവരം.
Also Read: കനത്ത മഴ തുടരുന്നു; ഇടുക്കി ഉൾപ്പെടെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്