ആതുര വിദ്യാഭ്യാസ സേവനരംഗത്തും സാമൂഹിക രംഗത്തും പ്രവർത്തിക്കുന്ന മികച്ച പ്രവർത്തകർക്കുള്ള അവാർഡ് അജയൻ കീരിത്തോട് ഏറ്റുവാങ്ങി.

ഇടുക്കി കീരിത്തോട് പുതുശ്ശേരിക്കുടിയിൽ അജയനാണ് അവാർഡിന് അർഹനായത്. ആതുര ശുശ്രൂഷ സേവനരംഗത്തും സാമൂഹ്യ സേവനരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ വ്യക്തികൾക്കാണ് അവാർഡ് നൽകിയത്. ആദരശുശ്രൂഷ സേവന രംഗത്ത് പ്രവർത്തിക്കുന്ന സംഘടനയായ മെഡി ക്ലബ്ബാണ് അവാർഡ് നൽകി ആദരിച്ചത്. കൊല്ലം പ്രസ് ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന അവാർഡ് ദാന ചടങ്ങ് കൊല്ലം എംപി ശ്രീ എൻ കെ പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രമുഖർ അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തു. മെഡി ക്ലബ്ബ് പ്രസിഡണ്ട് സാബു ബെനഡിക്സ് അധ്യക്ഷത വഹിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്