അര മണിക്കൂർ നീണ്ടു നിന്ന കനത്ത മഴയിൽ അടിമാലി ടൗണിലും പരിസ ര പ്രദേശങ്ങളിലും വെള്ളക്കെട്ട്. വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി നാശനഷ്ടം ഉണ്ടായി.

തങ്കപ്പൻസ് പെട്രോൾ പമ്പിന് സമീപം വീടിന്റെ മതിൽ ഇടിഞ്ഞു. വെളളം ദേ ശീയപാതയിലൂടെ ഒഴുകിയത് ഗതാഗത തടസത്തിന് കാരണമായി. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് കനത്ത മഴ തുടങ്ങിയത്. അര മണിക്കൂറിനു ള്ളിൽടൗണുമായി ബന്ധപ്പെട്ടുള്ള തോടുകളും നീർച്ചാലുകളും കരകവിഞ്ഞു. ഇതോ ടെയാണ് ബസ് സ്റ്റാൻഡ്, ലാൻഡാർക്ക് ഷോപ്പിംഗ് കോംപ്ലക്സ്, ലബ്രറി റോഡ് എ ന്നിവിടങ്ങൾ വെള്ളക്കെട്ടിലായത്.

കനത്ത മഴയിൽ തങ്കപ്പൻസ് പമ്പിന് സമീപം പട്ടണായിൽ സലിമിന്റെ വീടിന്റെ പിൻഭാഗത്തെ കരിങ്കൽ സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞത്. ഇതിനു സമീപത്തുകൂടി ഒഴുകുന്ന തോട് ചപ്പുചവറുകൾ തങ്ങി അടഞ്ഞതാണ് മതിൽ ഇടിയാൻ കാരണം. ഇതോടെ വെള്ളം ഗതിമാറി ദേശീയ പാതയിലേക്ക് എത്തുകയായിരുന്നു. ഫയർ ഫോ ഴ്സ്, പോലീസ്, നാട്ടുകാർ എന്നിവർ ചേർന്നാണ് തടസങ്ങൾ ഒഴിവാക്കിയത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്




